Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsകനത്ത മഴ:എല്ലാ...

കനത്ത മഴ:എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത്‌ ഇന്നു തീവ്രമഴയ്ക്കു സാധ്യത. എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ഏന്നീ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.മറ്റ് 7 ജില്ലകളിൽ യെലോ അലർട്ടാണ്.

തെക്കൻ കേരളത്തിന് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് അതിതീവ്ര മഴ സാധ്യത തുടരുന്നത്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്തമണിക്കൂറുകളിൽ കൂടുതൽ ശക്തിപ്രാപിക്കും. ഇത് തീവ്രന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്.കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളോട് കടലിൽപോകരുതെന്ന നിർദേശമുണ്ട്.

കനത്ത മഴയിൽ വിവിധ പ്രദേശങ്ങൾ വെള്ളക്കെട്ടിലായി.കൊച്ചിയിൽ കടവന്ത്ര, സൗത്ത്, ചിറ്റൂർ റോഡ്, എംജി റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി.തൃശൂർ നഗരത്തിൽ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി.ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കേ നടപ്പുരയിൽ വെള്ളം കയറി.കോഴിക്കോട് മെഡിക്കൽ കോളേജിലെ വാർഡുകളിൽ വെള്ളം കയറി.കണ്ണൂരിൽ കീഴല്ലൂർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തുകലശ്ശേരി റെയിൽവേ ഗേറ്റ് അടച്ചിടും

തിരുവല്ല:  തുകലശ്ശേരി റെയിൽവേ ഗേറ്റ് 19 ന് രാവിലെ എട്ടു മുതൽ 20 ന് വൈകിട്ട് 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.

Kerala Lottery Result : 06/05/2024 Win Win W 768 

1st Prize Rs.7,500,000/- (75 Lakhs) WH 618789 (KOLLAM) Consolation Prize Rs.8,000/- WA 618789 WB 618789 WC 618789 WD 618789 WE 618789 WF 618789 WG 618789 WJ 618789 WK...
- Advertisment -

Most Popular

- Advertisement -