Sunday, July 26, 2026
No menu items!

subscribe-youtube-channel

HomeNews70 പവന്റെ...

70 പവന്റെ ആഭരണ തട്ടിപ്പ് : ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

തിരുവനന്തപുരം : സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 70 പവൻ സ്വർണം നഷ്ടപ്പെട്ട സംഭവത്തെ തുടർന്ന് ആത്മഹത്യയ്‌ക്ക് ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു.വെങ്ങാനൂർ ചാവടിനട സ്വദേശിനി ഐശ്വര്യയാണ് മരിച്ചത്.മറ്റൊരു ജീവനക്കാരി വെണ്ണിയൂർ നെല്ലിവിള ജയഭവനിൽ അഞ്ജു ശനിയാഴ്ച മരിച്ചു.

പനങ്ങോട് സ്വദേശിനി സിന്ധുകുമാരിയെ പോലീസ് അറസ്റ്റ് ചെയ്തു .സിന്ധു യുവതികൾ ജോലി നോക്കുന്ന ധനകാര്യ സ്ഥാപനത്തിൽ പണയം വയ്ക്കുന്ന സ്വർണം, കുറഞ്ഞ പലിശയ്ക്ക് കെഎസ്എഫ്ഇയിൽ പണയം വയ്ക്കാമെന്നു വാഗ്ദാനം നൽകി വാങ്ങി വിൽക്കുകയായിരുന്നു.കമ്മിഷൻ യുവതികൾക്ക് നൽകിയിരുന്നു.സ്ഥാപന ഉടമയുടെ അറിയാതെയായിരുന്നു ഈ ഇടപാടുകൾ നടന്നതെന്നും, സ്വർണം പിന്നീട് വിൽക്കുകയായിരുന്നുവെന്ന കാര്യം ജീവനക്കാർക്ക് അറിയില്ലായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഇടപാടുകാർക്ക് സ്വർണം തിരികെ നൽകാൻ ജീവനക്കാർ സ്വന്തം നിലയിൽ കടം വാങ്ങി പണയ തൂക്കത്തിനുള്ള സ്വർണം വാങ്ങി നൽകി.കടബാധ്യത കൂടിയതോടെയാണ് ഇവർ ആത്മഹത്യചെയ്യാൻ തീരുമാനമെടുത്തത്. സിന്ധുകുമാരിക്കെതിരെ കുറിപ്പ് എഴുതിവച്ചാണ് ഇരുവരും ആത്മഹത്യ ചെയ്തത്.സിന്ധുവിനെതിരെ പത്തിലധികം പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ചിരിക്കുന്നത്.സിന്ധുവിന്റെ വീട്ടിൽനിന്ന് വ്യാജ വിസിറ്റിങ് കാർഡുകളും ബിൽ ബുക്കും ഉൾപ്പെടെ പൊലീസ് കണ്ടെടുത്തു.പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടൻമാർക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘം

തിരുവനന്തപുരം : സിനിമാമേഖലയിലെ പ്രമുഖർക്കെതിരെയുള്ള ആരോപണത്തിൽ അന്വേഷണത്തിനൊരുങ്ങി സർക്കാർ. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഞായറാഴ്ച ഉന്നത പോലീസ് ഉദ്യോ​ഗസ്ഥരുടെ യോ​ഗം ചേർന്നിരുന്നു. ഐ.ജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ്...

പെരിങ്ങര പഞ്ചായത്തിൽ സൗജന്യ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെയും ഭാരതീയ ആയുഷ് ചികിത്സാ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പും പ്രതിരോധ മരുന്ന് വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ്‌ എബ്രഹാം തോമസ് ഉത്ഘാടനം ചെയ്തു....
- Advertisment -

Most Popular

- Advertisement -