Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസ്വച്ഛതാ ഹി...

സ്വച്ഛതാ ഹി സേവാ 2025: ജില്ലയിൽ വിപുലമായ ശുചിത്വ യജ്ഞം

ആലപ്പുഴ: ഒക്ടോബർ രണ്ട് ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലയിൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ശുചിത്വ കാമ്പയിൻ ‘സ്വച്ഛതാ ഹി സേവാ 2025’ ശുചിത്വ യജ്ഞത്തിന്  തുടക്കമാകുന്നു. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ രണ്ട് വരെ രണ്ടാഴ്ചക്കാലം നീളുന്ന പരിപാടിയിലൂടെ ജില്ലയെ കൂടുതൽ വൃത്തിയുള്ളതാക്കി മാറ്റുകയാണ് ലക്ഷ്യം. ജില്ലാ ശുചിത്വ മിഷൻ്റെ നേതൃത്വത്തിൽ എല്ലാ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളെയും പൊതുജനങ്ങളെയും പങ്കാളികളാക്കിയാണ് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശുചിത്വത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും വൃത്തിയുള്ള ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും യജ്ഞം സഹായകമാകും. പൊതുസ്ഥലങ്ങൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ, സർക്കാർ ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും തീവ്രമായ ശുചീകരണ പ്രവർത്തനങ്ങൾ, ബോധവൽക്കരണം തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണ്ഡലം കൺവെൻഷനും പഠനോപകരണ വിതരണവും

തിരുവല്ല: കോൺഗ്രസ് തിരുവല്ല ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കൺവെൻഷനും പഠനോപകരണ വിതരണവും നടത്തി.കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗത്തെ ഉന്നതമായ നിലവാരത്തിലേക്ക് എത്തിക്കുവാൻ പുതിയതായി ചുമതലയേറ്റ യുഡിഎഫ് സർക്കാറിന്റെ പ്രഖ്യാപിത നയമാണെന്ന് കൺവെൻഷൻ...

തിരഞ്ഞെടുപ്പ് : ഹരിത പ്രോട്ടോകോൾ പ്രചാരണത്തിനായി  ഹരിത വഞ്ചി യാത്ര

ആലപ്പുഴ: കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ഹരിത പ്രോട്ടോക്കോൾ സന്ദേശം വോട്ടർമാരിലേക്ക് എത്തിക്കുന്നതിനായി ആലപ്പുഴയിൽ 'ഹരിത വഞ്ചി' പ്രയാണം ആരംഭിച്ചു. കുട്ടനാടൻ പഞ്ചായത്തുകളിലെയും ആലപ്പുഴ നഗരസഭയിലെയും ഉൾപ്രദേശങ്ങളിലെ വോട്ടർമാരിലേക്ക് പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് എത്തിക്കുക...
- Advertisment -

Most Popular

- Advertisement -