Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyമല്ലപ്പള്ളി–കട്ടപ്പന കെ.എസ്.ആർ.ടി.സി...

മല്ലപ്പള്ളി–കട്ടപ്പന കെ.എസ്.ആർ.ടി.സി സർവീസിന് തുടങ്ങി

മല്ലപ്പള്ളി: മല്ലപ്പള്ളിയിൽ നിന്നും കട്ടപ്പനയിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിച്ചു. വായ്പ്പൂർ, ചുങ്കപ്പാറ, എരുമേലി, മുണ്ടക്കയം, കുട്ടിക്കാനം, എലപ്പാറ വഴി കട്ടപ്പനയിലേക്കാണ് സർവീസ്. രാവിലെ 5.30 ന് മല്ലപ്പള്ളിയിൽ നിന്നും കല്ലൂപ്പാറ വഴി തിരുവല്ലയിൽ എത്തും. അവിടെനിന്നും 6.15 ന് പുറപ്പെട്ട് മല്ലപ്പള്ളിയിൽ 6 40ന് എത്തി 11.15 നോടുകൂടി കട്ടപ്പനയിലെത്തും.

കട്ടപ്പനയിൽ നിന്നും 12.30 ന് പുറപ്പെട്ട് മല്ലപ്പള്ളി, തിരുവല്ല, മാവേലിക്കര വഴി 6.25 ന് കായംകുളത്ത് എത്തും. 7 ന് അവിടുന്ന് പുറപ്പെട്ട് തിരുവല്ല, കല്ലൂപ്പാറ വഴി 8.20 ന് മല്ലപ്പള്ളിയിൽ എത്തിച്ചേരും. ഹൈറേഞ്ചിലേക്ക് ബസ് സർവീസ് വേണമെന്ന് നിരവധി നാളുകളായി ജനങ്ങളുടെ ആവശ്യമായിരുന്നു. ബസ് സർവീസിന്റെ ഉത്ഘാടനം അഡ്വ.വർഗീസ് മാമ്മൻ എം. എൽ. എ നിർവഹിച്ചു.

പഞ്ചായത്ത്‌ പ്രസിഡന്റ് കെ. ജി. സാബു അധ്യക്ഷത വഹിച്ച യോഗത്തിൽ കെ. ഇ. അബ്‌ദുൾ റഹ്‌മാൻ, കുഞ്ഞുകോശി പോൾ, ജി. സതീഷ് ബാബു, കോശി. പി. സക്കറിയ, സമദ് മേപ്രത്ത്, എബി മേക്കരിങ്ങാട്ട്, ബിജു. റ്റി. ജോർജ്, ജോൺസൺ കുര്യൻ, ഡി ടി ഒ അനിൽകുമാർ, എം ആർ രാജേഷ് ജ്ഞാനമണി മോഹൻ, സുരേഷ് ബാബു പാലാഴി, കീഴ്‌വായ്പുർ ശിവരാജൻ, മധു ചെമ്പുകുഴി, കൃഷ്ണൻകുട്ടി മുള്ളൻകുഴി എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അപകീർത്തി കേസ് : ഷാജന്‍ സ്‌കറിയയ്‌ക്ക് ജാമ്യം

തിരുവനന്തപുരം : അപകീർത്തി കേസിൽ അറസ്റ്റിലായ ഓണ്‍ലൈന്‍ ചാനലായ മറുനാടന്‍ മലയാളിയുടെ ചീഫ് എഡിറ്ററും മാനേജിങ് ഡയറക്ടറുമായ ഷാജൻ സ്കറിയയ്ക്ക് ജാമ്യം. തിങ്കളാഴ്ച രാത്രി ഒന്‍പതോടെയായിരുന്നു കുടപ്പനക്കുന്നിലെ വീട്ടില്‍ നിന്ന് ഷാജനെ അറസ്റ്റു...

പക്ഷിപ്പനി: ജില്ലയിൽ കള്ളിങ് പുരോഗമിക്കുന്നു

ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പഞ്ചായത്തുകളിൽ പക്ഷികളെ കൊന്നു മറവുചെയ്യുന്ന പ്രധാന നടപടി (കള്ളിങ്) പുരോഗമിക്കുന്നു. വെള്ളിയാഴ്ച വൈകിട്ട് വരെയുള്ള കണക്ക് പ്രകാരം ഇതുവരെ 3795 പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കി. നെടുമുടി, കരുവാറ്റ,...
- Advertisment -

Most Popular

- Advertisement -