Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsബാലഗോകുലം ശബരിഗിരി...

ബാലഗോകുലം ശബരിഗിരി ഗോകുലജില്ല വാർഷികം

തിരുവല്ല : ബാലഗോകുലം ശബരിഗിരി ഗോകുലജില്ല വാർഷിക സമ്മേളനം‌ പ്രശസ്ത മേള പ്രമാണി ഡോ തിരുവല്ല രാധാകൃഷ്ണൻ ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി ഉദ്ഘാടനം ചെയ്തു. ശബരിഗിരി ഗോകുലജില്ല അദ്ധ്യക്ഷൻ എസ് മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു.

മുൻ സംഘടന വർഷത്തെ വൃത്തം ഗോകുലജില്ല കാര്യദർശി അനീഷ് എസ് കുമാർ അവതരിപ്പിച്ചു. സംസ്ഥാന കാര്യദർശി വി.ഹരികുമാർ മുഖ്യ പ്രഭാഷണം നടത്തി.ദക്ഷിണ കേരളം ഭഗിനി പ്രമുഖ ആർ.കെ രമാദേവി പുതിയ സംഘടന വർഷത്തെ ചുമതലകൾ പ്രഖ്യാപിച്ചു. ദക്ഷിണ കേരളം കാര്യദർശി ആർ പി രാമനാഥൻ വരുന്ന കാര്യപദ്ധതികളുടെ അവതരണം നടത്തി.

സമൂഹത്തിൽ വിവിധ മേഖലകളിൽ മാതൃകയായ സ്വാമിജി നിർവിണ്ണാനന്ദജി മഹാരാജ് (മഠാധിപതി, ശ്രീരാമകൃഷ്ണമഠം), സുജ ബഹൻ (ബ്രഹ്മകുമാരീസ് ഈശ്വരീയ വിദ്യാലയം), പ്രൊഫസർ റ്റി കെ ഗോവിന്ദൻ നമ്പൂതിരി (റിട്ട. പ്രൊഫസർ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി), പരമേശ്വരക്കുറുപ്പ് (റിട്ട. അധ്യാപകൻ) തുടങ്ങിയവരെ ഗുരുവന്ദനം നടത്തി ആദരിച്ചു.

സംസ്ഥാന അധ്യക്ഷൻ ആർ പ്രസന്നകുമാർ, ദക്ഷിണ കേരളം നിർവാഹക സമിതിയംഗം പി എസ് ഗിരീഷ് കുമാർ, അനൂപ് ഇടപ്പാവൂർ, പത്തനംതിട്ട റവന്യൂ ജില്ല രക്ഷാധികാരി എ എം ബാലാമണിയമ്മ, അദ്ധ്യക്ഷൻ ജെ രാജേന്ദ്രൻ,കാര്യദർശി ആർ രഞ്ജിത്ത്, ഭഗിനി പ്രമുഖ ഷീജ കുമാരി, സമിതിയംഗം സജീവ് മുരാരി, എ ബി വി പി സംസ്ഥാന ഉപാദ്ധ്യക്ഷൻ അരുൺ മോഹൻ തുടങ്ങിയവർ  പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വന്തം മണ്ഡലത്തിലെ എംഎൽഎ ​ഹോസ്റ്റലിൽ പ്രശാന്തിന് 2 മുറികളുണ്ട് , പിന്നെന്തിന് വാടകമുറി ; ശബരിനാഥ്

തിരുവനന്തപുരം : വട്ടിയൂർക്കാവ് എംഎൽഎ വി. കെ. പ്രശാന്തിന്റെ ഓഫീസുമായ ബന്ധപ്പെട്ട വിവാദത്തിൽ പ്രശാന്തിനെതിരെ കോൺഗ്രസ് കൗൺസിലർ കെ.എസ്.ശബരിനാഥ്. സ്വന്തം മണ്ഡ‍ലത്തിലുള്ള നിയമസഭയുടെ എംഎൽഎ ഹോസ്റ്റലിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ രണ്ട് ഓഫിസ്...

നെഹ്റു ട്രോഫി വള്ളംകളി നടത്തിപ്പിന് ഒരു കോടി രൂപ അനുവദിക്കും: മന്ത്രി മുഹമ്മദ് റിയാസ്

ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പിന് വിനോദസഞ്ചാര വകുപ്പ് ഒരു കോടി രൂപ ഗ്രാൻഡ് അനുവദിക്കുമെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചു. 70-മത് നെഹ്‌റു...
- Advertisment -

Most Popular

- Advertisement -