Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഇടവമാസ പൂജ...

ഇടവമാസ പൂജ : ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: ഇടവമാസ പൂജയ്ക്കായി ശബരിമല അയ്യപ്പ ക്ഷേത്രനട ഇന്നു വൈകിട്ട് 5ന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നട തുറന്ന് ദീപം തെളിയിക്കും. പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. നാളെ മുതൽ 19 വരെ പൂജകൾ ഉണ്ടാകും. ദിവസവും നെയ്യഭിഷേകം, കളഭാഭിഷേകം, ഉദയാസ്തമനപൂജ, അഷ്ടാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നടക്കും. നെയ്യഭിഷേകം രാവിലെ 5.30ന് ആരംഭിച്ചു 9.30 വരെ തുടരും. ഉച്ചയ്ക്ക് കളഭാഭിഷേകം ഉണ്ട്.

19ന് സഹസകലശാഭിഷേകത്തോടെയാണു നട അടയ്ക്കുക. ഇതിനുള്ള കലശപൂജ 18നു വൈകിട്ട് 5ന് നട തുറന്ന ശേഷം നടത്തും. 19-ന് രാത്രി 10 -ന് നട അടയ്ക്കും. അന്ന് വൈകിട്ട് 6 വരെ മാത്രമേ തീർത്ഥാടകരെ പമ്പയിൽ നിന്നു സന്നിധാനത്തേക്ക് കടത്തി വിടുകയുള്ളു. ദർശനത്തിനു വരുന്ന തീർത്ഥാടകർ വെർച്വൽ ക്യൂ ബുക്ക് ചെയ്യേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു : പകരം ചുമതല ആർക്കും നൽകിയിട്ടില്ല

തിരുവനന്തപുരം : ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പുറപ്പെട്ടു. പുലർച്ചെ കുടുംബത്തോടൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് യാത്രതിരിച്ചത്. ദുബായ് വഴിയാണ് യാത്ര.10 ദിവസത്തോളം അദ്ദേഹം യുഎസിലായിരിക്കും. ചികിത്സയ്ക്ക് പോകുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി...

ട്രോളിങ് നിരോധനം ഇന്ന് തുടങ്ങും

തിരുവനന്തപുരം : സംസ്ഥാനത്ത്  ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയിൽ തുടങ്ങും.  തീരത്തുനിന്ന് 22 കിലോമീറ്റര്‍ ദൂരം മീന്‍പിടിത്തം അനുവദിക്കില്ല. നിയമം ലംഘിച്ച്‌ മീൻപിടിച്ചാല്‍ കർശന നടപടിയുണ്ടാകുമെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്. ജൂലായ്...
- Advertisment -

Most Popular

- Advertisement -