Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവിജ്ഞാന കേരളം...

വിജ്ഞാന കേരളം രണ്ടാം ഘട്ടം : മൈക്രോ തൊഴില്‍മേള   27ന്  ചേര്‍ത്തലയിൽ

ആലപ്പുഴ: വിജ്ഞാന കേരളം രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  മേയ്  27 ന് ചേര്‍ത്തല ഗവ:ബോയ്‌സ് സ്‌കൂളില്‍ ആദ്യഘട്ട മൈക്രോ തൊഴില്‍ മേള സംഘടിപ്പിക്കും.

തൈക്കാട്ടുശ്ശേരി, പട്ടണക്കാട് ബ്ലോക്കുകളും ചേര്‍ത്തല നഗരസഭയും ഉള്‍പ്പെടുന്ന ക്ലസ്റ്ററില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നുമായി ബന്ധപ്പെട്ട ആലോചനായോഗം  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ എസ് ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.  പട്ടണക്കാട് ബ്ലോക്ക് ഹാളില്‍  ചേര്‍ന്ന യോഗത്തിൽ  വിജ്ഞാന കേരളം ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ സി കെ ഷിബു പദ്ധതി വിശദികരണം നടത്തി.

വിജ്ഞാന കേരളവുമായി ബന്ധപ്പെട്ട തുടര്‍ പ്രവര്‍ത്തനങ്ങളുടെ ആലോചനായോഗവും മുന്‍പ് നടത്തിയ തൊഴില്‍ മേളയില്‍ ബ്ലോക്കുകളില്‍ നിന്ന് പങ്കെടുത്തു തൊഴില്‍ ലഭിച്ചവരുടെ വിവരങ്ങളും യോഗത്തില്‍ വിശദീകരിച്ചു.

വരും മാസങ്ങളിലും ഇത്തരത്തില്‍ തൊഴില്‍മേളകള്‍ യോഗ്യതകള്‍ക്ക് അനുസരിച്ചു സംഘടിപ്പിക്കും. യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം സജിമോള്‍ ഫ്രാന്‍സിസ്അധ്യക്ഷയായി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടെണ്ണൽ ആരംഭിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി.സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്. തപാൽ വോട്ടുകളാണ്  ആദ്യമെണ്ണുന്നത് .തപാൽ വോട്ടുകളിൽ എൽഡി എഫിനാണ് മുൻതൂക്കമെന്നാണ് സൂചന .

വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം : കനത്ത നാശനഷ്ടം

കാരക്കസ് : വെനസ്വേലയെ പിടിച്ചു കുലുക്കി ശക്തമായ ഇരട്ട ഭൂചലനം .ബുധനാഴ്ച വൈകുന്നേരമുണ്ടായ രണ്ട് അതിശക്തമായ ഭൂകമ്പങ്ങളിൽ നിരവധി കെട്ടിടങ്ങൾ തകരുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.റിക്ടർ സ്കെയിലിൽ 7.1, 7.5 എന്നിങ്ങനെ...
- Advertisment -

Most Popular

- Advertisement -