Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsനവീൻ ബാബുവിന്റെ...

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്  നൽകിയ അപ്പീൽ ഹൈക്കോടതി വിധിപറയാൻ മാറ്റി

പത്തനംതിട്ട: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ അപ്പീൽ ഹൈക്കോടതി വിധിപറയാൻ മാറ്റി.

നവീൻ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷ നൽകിയ അപ്പീലിൽ വാദം കേട്ട ശേഷമാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. വിഷയത്തിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യം എന്താണെന്ന് കോടതി ആരാഞ്ഞു. സിബിഐ അന്വേഷണത്തിന് വിടാനുള്ള മതിയായ കാരണങ്ങൾ കാണുന്നില്ല. എസ്‌ഐടിയിലെ ഉദ്യോഗസ്ഥർക്കെതിരെ ആക്ഷേപമില്ലല്ലോയെന്നും നിലവിലെ അന്വേഷണത്തിൽ പിഴവുകളില്ലല്ലോയെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു.

സിബിഐ ഉൾപ്പടെയുള്ള എല്ലാ അന്വേഷണ ഏജൻസികളും സർക്കാരിന്റെ കീഴിലാണ്. എസ്‌ഐടി അന്വേഷണം പൂർത്തിയായ ശേഷവും സിബിഐ അന്വേഷണം ആകാമല്ലോയെന്നും ഹൈക്കോടതി ചോദിച്ചു.

സിബിഐ അന്വേഷണമില്ലെങ്കിൽ ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏൽപ്പിക്കണമെന്ന് നവീൻ ബാബുവിന്റെ കുടുംബം ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ചിലെ ഉന്നത ഉദ്യോഗസ്ഥനെ അന്വേഷണ ചുമതലയിൽ നിയോഗിക്കണമെന്നുമായിരുന്നു കുടുംബത്തിന്റെ വാദം.

നിലവിൽ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും എസ്‌ഐടിയെ മാറ്റേണ്ടതില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാട്ടുപന്നികളെ ഉൻമൂലനം ചെയ്യാനുള്ള സർക്കാർ ദൗത്യം മലയോര കർഷകർക്ക് പ്രത്യാശ പകരുന്നത്: അഡ്വ.ബിജു ഉമ്മൻ

കോട്ടയം : കൃഷിയിടങ്ങളെ കണ്ണീർപാടങ്ങളാക്കുന്ന കാട്ടുപന്നി ആക്രമങ്ങളെ ചെറുക്കാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികളെ സ്വാ​ഗതം ചെയ്ത് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. കാട്ടുപന്നികളെ ഉൻമൂലനം ചെയ്യാനുള്ള സ്പെഷ്യൽ ഡ്രൈവ് കർഷക സമൂഹത്തിന്റെ...

കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 8 കോടിയുടെ വിവിധ പദ്ധതികള്‍

കോഴഞ്ചേരി : ജില്ലാ ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ലക്ഷ്യ നിലവാരത്തിലുള്ള ലേബര്‍ റൂം & ഓപ്പറേഷന്‍ തിയറ്റര്‍, നേത്ര വിഭാഗം (ഡെഡിക്കേറ്റഡ് ഐ യൂണിറ്റ്), വയോജന വാര്‍ഡ് എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി...
- Advertisment -

Most Popular

- Advertisement -