Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiഏഴ് ദിവസത്തിനുള്ളില്‍...

ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മൂസ് തുറക്കാന്‍ തയ്യാർ: ഇറാന്‍

ന്യൂഡൽഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മൂസ് തുറക്കാന്‍ തയാറെന്ന് നിബന്ധനകള്‍ വെച്ച് ഇറാന്‍. അമേരിക്ക സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം പിന്‍വലിക്കണമെന്നും ഇറാന്‍ നിബന്ധനവെച്ചിട്ടുണ്ട്.

അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള സന്നദ്ധത അറിയിച്ചാണ് ഇറാന്റെ നീക്കം. മധ്യസ്ഥര്‍ മുഖേന ഈ നിര്‍ദ്ദേശം സെപ്റ്റംബര്‍ 16-നാണ് ഇറാന്‍ അമേരിക്കയെ അറിയിച്ചത്. ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിനിടെ മധ്യസ്ഥ രാജ്യങ്ങളുമായി ഈ വിഷയം ചര്‍ച്ച ചെയ്യാനും ഇറാന്‍ പദ്ധതിയിടുന്നുണ്ട്.

യുഎസ്-ഇറാന്‍ സംഘര്‍ഷം ഊര്‍ജ്ജ വിപണികളെയും ആഗോള കപ്പല്‍ ഗതാഗതത്തെയും, പ്രത്യേകിച്ച് തന്ത്രപ്രധാനമായ ഈ സമുദ്രപാതയെയും ബാധിച്ചിട്ടുണ്ട്. ഹോര്‍മൂസുമായി ബന്ധപ്പെട്ട സൈനിക നടപടികള്‍ അമേരിക്ക അവസാനിപ്പിക്കണമെന്നാണ് ഇറാന്റെ ആവശ്യം. ഈ ആവശ്യം അംഗീകരിച്ചാല്‍ കടലിടുക്ക് വീണ്ടും തുറക്കാനും ചര്‍ച്ചകള്‍ പുനരാരംഭിക്കാനും തയ്യാറാണെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രതിസന്ധികളെ അതിജീവിക്കാൻ പ്രാർഥന സഹായിച്ചു : പാർവതി ഗോപകുമാർ

പരുമല :പതിവായി  പ്രാർഥിക്കുന്ന ശീലമില്ലെങ്കിലും  പ്രതിസന്ധികളെ അതിജീവിക്കാനും സിവിൽ സെർവീസിലേക്ക് എത്താനും സഹായകമായത് പ്രാർഥനയും ഗുരുക്കന്മാരുടെ അനുഗ്രഹവും മാത്രം  ആയിരുന്നു എന്ന്  സിവിൽ സർവീസ് റാങ്ക് ജേതാവ് പാർവതി ഗോപകുമാർ.മലങ്കര ഓർത്തഡോക്സ്‌ സഭയുട...

ലഹരി വിപത്തിനെതിരെ ഏകദിന ഉപവാസം

എറണാകുളം : ലഹരി വിപത്തിനെതിരെ കൈകോർക്കാൻ ഓർത്തഡോക്സ് സഭ മദ്യവർജ്ജന സമിതി. മദ്യ- മയക്കുമരുന്ന് ലഹരിക്കെതിരെ തലസ്ഥാന നഗരിയിൽ ഏകദിന ഉപവാസം സംഘടിപ്പിക്കും. മാർച്ച് 19 ബുധനാഴ്ച്ച രാവിലെ 10 മണി മുതൽ...
- Advertisment -

Most Popular

- Advertisement -