Friday, June 19, 2026
No menu items!

subscribe-youtube-channel

HomeNewsആരോഗ്യം ആനന്ദം"...

ആരോഗ്യം ആനന്ദം” അകറ്റാം അർബുദം’. ആവേശമുയർത്തി ‘ റിങ് റോഡ് ബീറ്റ്സ്’

പത്തനംതിട്ട: “ആരോഗ്യം ആനന്ദം, അകറ്റാം അർബുദം ‘ ക്യാൻസർ പ്രതിരോധ ജനകീയ കാമ്പയിൻ വിളംബര പരിപാടിയിൽ  റിംഗ് റോഡ് ബീറ്റ്സ്  അവതരിപ്പിച്ച  സംഗീത പരിപാടി ശ്രദ്ധേയമായി. സംസ്ഥാന- ജില്ലാതലങ്ങളിൽ നാളെ (4) തുടക്കം കുറിക്കുന്ന ക്യാൻസർ പ്രതിരോധ ജനകീയ കാമ്പയിന്  മുന്നോടിയായി നടത്തിയ വിളംബര പ്രചരണ പരിപാടിയിലാണ്  റിംഗ് റോഡ് ബീറ്റ്സ്  സംഗീത പരിപാടി അവതരിപ്പിച്ചത്.

” ഹൃദയസ്പന്ദനങ്ങളുടെ താളം “എന്ന ആശയത്തെ നെഞ്ചിലേറ്റിയ   ജില്ലയിൽ സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന ഒരു കൂട്ടം ഡോക്ടർമാരുടെ  കൂട്ടായ്മയാണ് റിംഗ് റോഡ് ബീറ്റ്സ്. ഡോക്ടർമാരായ ബിബിൻ സാജൻ, രജനി കൃഷ്ണൻ, പാർവതി ജി, ജിജോ റ്റി മാത്യു, അഖില രാജ്, നിഷാന സെയ്ഫ്,ദീപ മാത്യു, എസ് എൽ ശ്രീജിത്ത്   എന്നിവർ അടങ്ങുന്നതാണ് ബാൻഡ്.

ഫെബ്രുവരി നാല്  മുതൽ മാർച്ച് എട്ട്  വരെ നടത്തുന്ന കാമ്പയിനിൽ  സ്തനാർബുദം, ഗർഭാശയഗള അർബുദം എന്നിവെയക്കുറിച്ചുള്ള അവബോധം ശക്തമാക്കുക, പരമാവധി സ്ത്രീകളെ പരിശോധനയ്ക്ക് വിധേയരാക്കി തുടക്കത്തിേല കണ്ടെത്തി
ചികിത്സിക്കുക എന്നിവയാണ് ലക്ഷ്യം വയ്ക്കുന്നത്. ആരോഗ്യവകുപ്പിന്റെ സംവിധാനങ്ങൾക്ക് പുറെമ സ്വകാര്യ ലാബുകൾ, ഡയഗ്നോസ്റ്റിക് സെന്ററുകൾ എന്നിവയും ഈ പരിപാടിയുെട ഭാഗമാകും.

കാമ്പയിൻ്റെ ഭാഗമായി നടത്തിയ പ്രചരണ പരിപാടിയിൽ  പത്തനംതിട്ട എംജിഎം മുത്തൂറ്റ് നഴ്സിംഗ് കോളജിലെ നഴ്സിംഗ് വിദ്യാർഥികൾ  ഫ്ലാഷ്  മൊബ് അവതരിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൽ അനിതകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ  ഡോ.എസ്  ശ്രീകുമാർ  എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഡോക്ടർമാർ, ആരോഗ്യവകുപ്പ് ജീവനക്കാർ, പത്തനംതിട്ട കെഎസ്ആർടിസി സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 13-04-2025 Akshaya AK-697

1st Prize Rs.7,000,000/- AM 659096 (IRINJALAKKUDA) Consolation Prize Rs.8,000/- AA 659096 AB 659096 AC 659096 AD 659096 AE 659096 AF 659096 AG 659096 AH 659096 AJ 659096...

വിശ്വാസി പ്രവാഹം: ദേവലോകം പെരുന്നാൾ ഇന്ന് സമാപിക്കും

കോട്ടയം: പ്രസിദ്ധമായ ദേവലോകം പെരുന്നാളിൽ പ്രാർത്ഥന നടത്താനും പങ്കെടുക്കാനും  മലങ്കരസഭയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്ന് വിശ്വാസികൾ ഒഴുകിയെത്തി. കുറിച്ചി വലിയ പള്ളിയിൽ നിന്നുള്ള തീർത്ഥാടകരെ കോടിമത പടിഞ്ഞാറേക്കര അങ്കണത്തിൽ ദേവലോകം അരമന അസിസ്റ്റൻഡ്...
- Advertisment -

Most Popular

- Advertisement -