Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഡൊണാള്‍ഡ് ട്രംപിന്റെ...

ഡൊണാള്‍ഡ് ട്രംപിന്റെ അ്ത്താഴവിരുന്നിനിടെ വെടിവയ്പ്പ്: ഒരാള്‍ കസ്റ്റഡിയില്‍

ന്യൂഡൽഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അത്താഴ വിരുന്നിനിടെ വെടിവയ്പ്പ്. വാഷിംഗ്ടണ്‍ ഹില്‍ട്ടണില്‍ നടന്ന വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ് അസോസിയേഷന്റെ അത്താഴ വിരുന്നിനിടെയാണ് വെടിവയ്പ്പ് ഉണ്ടായത്. തുടര്‍ന്ന് ട്രംപിനെയും ഭാര്യ മെലാനിയയെും സുരക്ഷാ ഉദ്യോഗസ്ഥര്‍ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റി.

വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും വിരുന്നില്‍ പങ്കെടുത്തിരുന്നു.
ട്രംപും പ്രഥമ വനിതയും സുരക്ഷിതരാണെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു. വെടിവയ്പ്പിനെക്കുറിച്ച് സജീവമായി അന്വേഷിക്കുന്നുണ്ടെന്നും സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും ഏജന്‍സി അറിയിച്ചു. ഒരാള്‍ കസ്റ്റഡിയിലുണ്ടെന്ന് അറിയിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 2600ഓളം പേര്‍ ചടങ്ങിലുണ്ടായിരുന്നതായാണ് വിവരം.

സംഭവത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരെ പ്രശംസിച്ചുകൊണ്ട് കുറിപ്പ് പങ്കുവച്ച ട്രംപ് അക്രമി പിടിയിലായെന്നും സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു. ‘സീക്രട്ട് സര്‍വീസും ലോ എന്‍ഫോഴ്സ്മെന്റും വേഗത്തിലും ധീരമായും പ്രവര്‍ത്തിച്ചു.

വെടിയുതിര്‍ത്തയാളെ പിടികൂടി. പരിപാടി തുടരട്ടെ എന്ന് ഞാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. പക്ഷേ പൂര്‍ണ്ണമായും ലോ എന്‍ഫോഴ്സ്മെന്റിന്റെ മാര്‍ഗനിര്‍ദേശപ്രകാരമായിരിക്കും നടക്കുക. അവര്‍ ഉടന്‍തന്നെ ഒരു തീരുമാനമെടുക്കുമെന്നും ട്രംപ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബൈക്ക് തോട്ടിലേയ്ക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കോട്ടയം: മത്സരയോട്ടത്തിനിടെ ഡ്യൂക്ക് ബൈക്ക് തോട്ടിലേയ്ക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവാണ് മരിച്ചത്. മണർകാട് പണിക്കമറ്റം മണ്ണൂപ്പറമ്പിൽ ആകാശ് വിജയൻ(21) ആണ് മരിച്ചത്. ഈ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര...

എൻ്റെ കേരളം : പട്ടികജാതി വികസന വകുപ്പിന്റെ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു

ആലപ്പുഴ: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ടുള്ള എൻ്റെ കേരളം  പ്രദര്‍ശന വിപണന മേളയിലെ പട്ടികജാതി വികസന വകുപ്പിന്റെ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. പ്രദര്‍ശന വിപണന മേള ആരംഭിച്ച ദിവസം  കൃഷി മന്ത്രി...
- Advertisment -

Most Popular

- Advertisement -