Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsരാഷ്‌ട്രീയം ഏതായാലും...

രാഷ്‌ട്രീയം ഏതായാലും രാഷ്‌ട്രം നന്നായാൽ മതി : ശശി തരൂർ എം പി

ന്യൂഡൽഹി : രാഷ്‌ട്രീയം ഏതായാലും രാഷ്‌ട്രം നന്നായാൽ മതി എന്നതാണ് തന്റെ നിലപാടെന്നാണ് ശശി തരൂർ എം പി. 18 വർഷം പഠിച്ച ശേഷമാണ് താൻ ഇതെല്ലാം പറയുന്നത്. ഇതിൽ ആരെല്ലാം തനിക്കൊപ്പമുണ്ടെന്ന് അറിയില്ല എന്നും തരൂർ പറഞ്ഞു.

പരിപാടിയിൽ സംസ്ഥാന സർക്കാരിന്റെ കടമെടുപ്പിനെയും തരൂർ വിമർശിച്ചു. പലിശ പോലും നൽകാനാവാതെ കടം വാങ്ങൽ തുടരുന്നു എന്നാണ് വിമർശനം. കടമെടുത്ത് പലിശ പോലും അടക്കാനാകാതെ വികസന പ്രവർത്തനം നടത്തിയിട്ട് എന്ത് കാര്യം.

നിക്ഷേപം കൊണ്ടുവന്ന് തൊഴിലവസരം ഉണ്ടാക്കണം. മാറ്റത്തിനായി കേൾക്കുകയും പഠിക്കുകയും ചെയ്യുന്ന സർക്കാർ വേണം. എല്ലാം രാഷ്‌ട്രീയവത്കരിക്കുന്നത് സംസ്ഥാനത്തിന് ഉചിതമല്ലെന്നും പൊതു പ്രവർത്തകർ സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണക്കൊള്ള : പത്മകുമാർ പറഞ്ഞതിനാൽ താൻ ഒപ്പിട്ടുവെന്ന് വിജയകുമാറിന്റെ മൊഴി

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെതിരേ മൊഴി നൽകി അറസ്റിലായ മുൻ ബോർഡ് മെമ്പർ എൻ. വിജയകുമാർ. എല്ലാ തീരുമാനങ്ങളും പത്മകുമാറിൻ്റെതായിരുന്നു.സഖാവ് പറഞ്ഞതു കൊണ്ട്...

തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യത : വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം ഇടുക്കി...
- Advertisment -

Most Popular

- Advertisement -