Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഎസ്ഐആർ: 2002...

എസ്ഐആർ: 2002 ലെ പട്ടികയുമായി ബന്ധപ്പെടുത്തുവാൻ സാധിക്കാതിരുന്ന വോട്ടർമാരുടെ ഹിയറിംഗ് ജനുവരി 5 മുതൽ

ആലപ്പുഴ: ജില്ലയിൽ 2025 ഡിസംബർ 23 ന് പ്രസിദ്ധീകരിച്ച എസ്ഐആർ കരടു പട്ടികയിൽ ഉൾപ്പെട്ട വോട്ടർമാരിൽ 2002 ലെ എസ്ഐആർ പട്ടികയുമായി ബന്ധപ്പെടുത്തുവാൻ സാധിക്കാതിരുന്ന (അൺമാപ്ഡ്) വോട്ടർമാരുടെ ഹിയറിംഗ് ജനുവരി അഞ്ചിന് ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അൺമാപ്ഡ് വോട്ടർമാർ ഹിയറിംഗുമായി സഹകരിക്കണമെന്നും എല്ലാ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെയും ബൂത്ത് ലെവൽ ഏജൻ്റമാർ ഈ പ്രവർത്തി വിജയകരമായി പൂർത്തിയാക്കുവാൻ സഹകരിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

ബിഎൽഒമാർ അത്തരം വോട്ടർമാർക്ക് നോട്ടീസുകൾ വിതരണം ചെയ്യും. ഹിയറിംഗിന് ഹാജരാകുന്നവർ തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ച രേഖകളിൽ ഏതെങ്കിലും ഒരെണ്ണം ഹാജരാക്കണം. നിശ്ചയിച്ച തീയതിയിൽ ഹിയറിംഗിന് ഹാജരാകുവാൻ കഴിയാത്തവർ അതു സംബന്ധിച്ച അപേക്ഷ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ  ഓഫീസർക്ക് നൽകിയാൽ മറ്റൊരു തീയതി ലഭിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബാറുകളുടെ സമയം കുറയ്ക്കാൻ സമ്മർദം

തിരുവനന്തപുരം : സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം രാത്രി 10 വരെ പരിമിതപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. യുഡിഎഫ് സർക്കാരിൻ്റെ മദ്യനയം സംബന്ധിച്ച് തൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് ആവശ്യം ഉയർന്നത്. നിലവിൽ രാത്രി 12...

റെയിൽവേസ്റ്റേഷനെയും നാഗമ്പടം ബസ് സ്റ്റാൻഡിനെയും തമ്മിൽ ബദ്ധിപ്പിക്കുന്ന നടപ്പാതവേണമെന്ന ആവശ്യം ശക്തം 

കോട്ടയം :  കോട്ടയം റെയിൽവേ സ്റ്റേഷനും നാഗമ്പടം ബസ് സ്റ്റാൻഡും തമ്മിൽ ബദ്ധിപ്പിക്കുന്ന നടപ്പാത യാഥാർത്യമാക്കാൻ സ൦സ്ഥാന സർക്കാർ മുൻകൈ എടുക്കണമെന്ന ആവശ്യം ശക്തമാകുന്നു.  പ്രതിദിന൦ നൂറുകണക്കിന് ആളുകളാണ്അപകടം പതിയിരിക്കുന്ന ട്രാക്ക്മുറിച്ച് കാൽനട...
- Advertisment -

Most Popular

- Advertisement -