Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്ത് അച്ഛനെ...

കോട്ടയത്ത് അച്ഛനെ മകൻ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു കൊന്നു

കോട്ടയം : മദ്യലഹരിയിൽ അച്ഛനെ മകൻ കമ്പിപ്പാര കൊണ്ട് അടിച്ചുകൊന്നു. ചേപ്പുംപാറ പടലുങ്കൽ പി.ആർ.ഷാജി (55) ആണു കൊല്ലപ്പെട്ടത്. മകൻ രാഹുൽ ഷാജിയെ (29) പൊൻകുന്നം പൊലീസ് കസ്റ്റഡിയിലെടുത്തു.ഞായാറാഴ്ച വൈകിട്ട് നാലു മണിയോടെയാണു സംഭവം.

കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് രണ്ടു ദിവസമായി ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഞായാറാഴ്ചയും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും രാഹുൽ കമ്പിപ്പാര ഉപയോഗിച്ചു ഷാജിയുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു .പരിക്കേറ്റ ഷാജിയെ നാട്ടുകാർ ചേർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നെങ്കിലും പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം : നിരവധി പേർക്ക് പരിക്ക്

തിരുവല്ല :  മുത്തൂരിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. വെൺപാലയിൽ നിന്നും പോയ ടൂറിസ്റ്റ് ബസ് കോൺക്രീറ്റ് മിക്സുമായി  വന്ന ലോറിയുമായി ഇടിക്കുകയായിരുന്നു. തിരുവല്ല മുത്തൂർ ജംഗ്ഷനിൽ രാത്രി 1.45 ഓടെ ആയിരുന്നു...

കോട്ടയത്ത് യൂട്യൂബ് വ്‌ലോഗറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം : കോട്ടയത്ത് യൂട്യൂബ് വ്‌ലോഗർ തംബുരുവിനെ (36) വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.‘ഫിഷറീസ് ക്യൂന്‍ തംബുരു’ എന്ന യൂട്യൂബ് ചാനലിലൂടെ നാടന്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വീഡിയോകള്‍ ചെയ്തിരുന്നയാളാണ്. വൈക്കം പുളിഞ്ചുവട്ടിലെ...
- Advertisment -

Most Popular

- Advertisement -