Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsലഹരിക്കും അക്രമങ്ങക്കുമെതിരെ...

ലഹരിക്കും അക്രമങ്ങക്കുമെതിരെ യുവാക്കൾ കർമ്മനിരതരാകണം – മാർ ക്രിസോസ്റ്റമോസ്

പരുമല : ലഹരിക്കും അക്രമങ്ങൾക്കുമെതിരെ യുവജനങ്ങൾ കർമ്മനിരതരാകണമെന്ന്  പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര ജനറൽ അസംബ്ളി പരുമല സെമിനാരിയിൽ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യ സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരിക്കെതിരായ പോരാട്ടവും ബോധവൽക്കരണവും തലമുറയോടുള്ള കടപ്പാട് ആണെന്നും ഈ തിന്മയെ  സമൂഹത്തിൽ നിന്ന് ഉത്മൂലനം ചെയ്യുവാനുള്ള  കടമയും ഉത്തരവാദിത്വവും  നാം നിർവ്വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡൻ് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ഷിജി കോശി, ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ്, ട്രഷറാർ പേൾ കണ്ണേത്ത്, ഫാ. എൽദോ ഏലിയാസ്, മുൻ ജനറൽ സെക്രട്ടറി ഫാ. അജി കെ. തോമസ്, മുൻ ട്രഷറാർ ജോജി പി. തോമസ്, റിട്ടേണിംഗ് ഓഫീസർ ബിനു സാമുവേൽ എന്നിവർ പ്രസംഗിച്ചു.

രാജ്യത്തിൻ്റെ നിയമത്തിന് വിധ്വേയപ്പെടുവാൻ തയ്യാറാകാത്ത വിഘടിത സഭാ വിഭാഗത്തിന് പിൻതുണ നൽകുന്ന സർക്കാർ നടപടിയിൽ യോഗം പ്രതിഷേധിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിട്ടുവീഴ്ച ചെയ്യില്ല ; എന്തുവിലകൊടുക്കാനും തയ്യാര്‍ : താരിഫ് ഭീഷണിയിൽ പ്രധാനമന്ത്രിയുടെ മറുപടി

ന്യൂഡല്‍ഹി : ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.  രാജ്യതാത്പര്യത്തിനാണ് മുന്‍ഗണന .കർഷകരുടെ താല്‍പര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല .അതിനായി...

പി.വി.അൻവറിനെതിരെ ക്രിമിനൽ അപകീർത്തി കേസ് നൽകി പി.ശശി

കണ്ണൂര്‍ : പി.വി.അന്‍വർ എംഎൽഎയ്‌ക്കെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി കോടതിയില്‍ ക്രിമിനല്‍ അപകീര്‍ത്തി കേസ് നല്‍കി.കണ്ണൂർ, തലശേരി കോടതികളിലാണ് കേസ് ഫയൽ ചെയ്തത്.പി.വി.അന്‍വറിന് പിന്നില്‍ അധോലോക സംഘങ്ങളുണ്ടെന്നും മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് തനിക്കെതിരേ...
- Advertisment -

Most Popular

- Advertisement -