Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNew Delhiആം ആദ്മി...

ആം ആദ്മി പാർട്ടിയിൽ നിന്ന് 7 എംപിമാർ ബിജെപിയിലേക്ക്

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ നിന്ന് രാഘവ് ഛദ്ദ രാജിവെച്ചതോടെ ആംആദ്മി പാർട്ടി പിളർന്നു. പ്രമുഖ നേതാവ് രാഘവ് ഛദ്ദയടക്കം 7 എം.പിമാർ ബി.ജെ.പിയിലേക്ക്. ആംആദ്മി പാർട്ടിയുടെ 10 എം.പിമാരിൽ മൂന്നിൽ രണ്ട് ഭാഗവും ബിജെപിയിൽ ലയിക്കുമെന്ന് നേരത്തെ വാർത്താ സമ്മേളനത്തിൽ ഛദ്ദ അറിയിച്ചിരുന്നു.

ഇത് ശരിവെക്കുന്ന തരത്തിലേക്കാണ് കാര്യങ്ങൾ. ഹർഭജൻ സിങ്, സ്വാതി മലിവാൾ, രാജീന്ദർ ഗുപ്ത, വിക്രം സാഹ്നി, അശോക് മിത്തൽ, സന്ദീപ് പഠക് എന്നിവരും ബിജെപിയിൽ ലയിക്കുന്നവരിൽ ഉൾപ്പെടുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്‌ക്ക് മുൻപ് ഛദ്ദയെ തരംതാഴ്‌ത്തിയ പാർട്ടി അധ്യക്ഷനും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് ഇത് കനത്ത തിരിച്ചടിയാണ്.

തങ്ങൾ ബിജെപിയിലേക്ക് ലയിക്കാനായി തീരുമാനിച്ചെന്നും തീരുമാനം ഏഴുപേരും ഒപ്പിട്ട് രാജ്യസഭാ ചെയര്മാന് അയച്ചു എന്നും അദ്ദേഹം പറഞ്ഞു. പതിനഞ്ചു വർഷമാണ് എ.എ.പിക്കു വേണ്ടി ഞാൻ സമർപ്പിച്ചത്. ഇപ്പോൾ സത്യസന്ധമായ രാഷ്‌ട്രീയത്തിൽ നിന്ന് പാർട്ടി അകന്നുപോയിരിക്കുന്നു ഛദ്ദ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാർട്ടിയുടെ പേരിൽ പ്രചരിപ്പിക്കുന്നത് നുണക്കഥകൾ: സിപിഎം ജില്ലാ സെക്രട്ടറി

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിലെയും ജില്ലാ കമ്മിറ്റി യോഗത്തിലെയും ചർച്ചകളെന്ന പേരിൽ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് നുണക്കഥകളും ഊഹാപോഹങ്ങളുമാണെന്ന് ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പ്രസ്താവനയിൽ പറഞ്ഞു. വീണാ ജോർജ് പാർട്ടി സംസ്ഥാന കമ്മിറ്റിയിലെ...

കന്നുകുട്ടി പരിപാലനത്തിന് ഇനി 30,000 രൂപ: മന്ത്രി ജെ ചിഞ്ചുറാണി

പത്തനംതിട്ട : കന്നുകുട്ടി പരിപാലന പദ്ധതിയുടെ തുക 30,000 രൂപയായി ഉയര്‍ത്തിയെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കുന്നന്താനം ഗ്രാമപഞ്ചായത്ത് വെറ്ററിനറി ഡിസ്പെന്‍സറിയുടെയും നവീകരിച്ച കന്നുകുട്ടി പരിപാലന പദ്ധതിയുടെയും ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -