Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഅനുമോദനയോഗവും മോട്ടിവേഷൻ...

അനുമോദനയോഗവും മോട്ടിവേഷൻ ക്ലാസും

തിരുവല്ല: കുറ്റൂർ അനുഗ്രഹ റസിഡൻ്റ് അസോസിയേഷൻ അനുമോദനയോഗവും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ്  ആർ. സി. നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പ്രസന്ന സതീഷ് ഉദ്ഘാടനം ചെയ്തു.

എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും കലാരംഗത്ത് ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച കുട്ടികളെയും ജൈവകൃഷി രീതിയിൽ മട്ടുപ്പാവിൽ സമൃദ്ധമായി പച്ചക്കറി കൃഷി നടത്തി മാതൃകയായ അസോസിയേഷൻ അംഗത്തെയും ആദരിച്ചു

റിട്ട. പ്രഥമാധ്യാപികയും ഗവ. എൽ.പി. സ്കൂൾ, തെങ്ങേലി മുൻ അധ്യാപികയുമായ  മറിയാമ്മ ജോസഫ് വിദ്യാർത്ഥികൾക്കായി പ്രചോദനാത്മക മോട്ടിവേഷൻ ക്ലാസ് നയിച്ചു.  ദീപ ആർ. നായർ (മൂന്നാം വാർഡ് മെമ്പർ),  ജോർജ് ചക്കാലത്ര,  ജയകൃഷ്ണൻ കെ, ജോസ് പാണ്ടിശ്ശേരി, പ്രകാശ് പല്ലാടത്തിൽ, ധന്യ സുരേഷ് എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തന്ത്രിസ്ഥാനം ഒഴിയാൻ സന്നദ്ധത അറിച്ച് തന്ത്രി കണ്ഠരര് രാജീവര്

പത്തനംതിട്ട: ശബരിമല തന്ത്രിസ്ഥാനം ഒഴിയാൻ സന്നദ്ധത അറിച്ച് തന്ത്രി കണ്ഠരര് രാജീവര്.  വരാനിരിക്കുന്ന ചിങ്ങമാസം മുതൽ ശബരിമല തന്ത്രിയായി തന്റെ മകൻ ബ്രഹ്മദത്തനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു....

അസമില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ബിജെപി സർക്കാർ

ഗുവാഹത്തി : അസമില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ബിജെപി സർക്കാർ. ബില്ലിന്റെ കരട് മെയ് 26-ന് നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കും. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കരട് രേഖയ്‌ക്ക് മന്ത്രിസഭാ...
- Advertisment -

Most Popular

- Advertisement -