Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduഎംടി വാസുദേവൻനായർ...

എംടി വാസുദേവൻനായർ അന്തരിച്ചു

കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന്
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് ഈ മാസം 16 ന്പുലർച്ചെയാണ് എം ടി യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടെ ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. ഇന്ന് കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിലായതിന് പിന്നാലെ രാത്രി 10 മണിയോടെ മരണം സംഭവിക്കുക ആയിരുന്നു.

നോവലിസ്റ്റ്, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ. എന്നീ വിവിധ മേഖലകളിൽ  മലയാളിയെ അത്ഭുതപ്പെടുത്തിയ പ്രതിഭയാണ് എംടി.  ഇന്ത്യൻ സാഹിത്യത്തിലെ അതികായനായ എഴുത്തുകാരന്റെ സംഭാവനകൾ പല തലമുറകളിൽ മായാത്ത മുദ്ര പതിപ്പിച്ചു. ലളിതമായ ഭാഷയും ചിരപരിചിതമായ ജീവിതപരിസരവും അക്ഷരങ്ങളിലൂടെയും അഭ്രപാളിയിലൂടെയും ജീവിതയാഥാർത്ഥ്യങ്ങളുടെ നേർക്കാഴ്ചയാണ് എം ടി സമ്മാനിച്ചത്.

എംടിയുടെ വിയോ​ഗത്തെ തുടർന്ന് സംസ്ഥാനത്ത് 2 ദിവസം ദുഃഖാചരണം. 26ന് വൈകിട്ട് 5 ന് മാവൂർ പൊതു ശ്മശാനത്തിലാണ് സംസ്കാരം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിലെത്തുന്ന കുട്ടികൾക്ക് കരുതലായി പോലീസിൻ്റെ ബാൻഡ്

ശബരിമല: ശബരിമലയിലെത്തുന്ന കുട്ടികൾക്ക് പോലീസിൻ്റെ പ്രത്യേക കരുതൽ. പമ്പയിൽ നിന്ന് മലകയറുന്ന പത്തുവയസിൽ താഴെയുള്ള മുഴുവൻ കുട്ടികളുടെയും കൈയിൽ കുട്ടിയുടെ പേരും കൂടെയുള്ള മുതിർന്ന ആളുടെ മൊബൈൽ നമ്പരും രേഖപ്പെടുത്തിയ ബാൻഡ് കെട്ടിയാണ്...

ശബരിമല തീർത്ഥാടനം: കെ എസ് ആർ ടി സി ആദ്യഘട്ടത്തിൽ ഓടിക്കുന്നത് 450 ബസുകൾ

പത്തനംതിട്ട: അയ്യപ്പഭക്തർക്ക്  സുഗമമായ യാത്രയൊരുക്കി കെ എസ് ആർ ടി സി ആദ്യഘട്ടത്തിൽ 450 ബസുകളാണ് സർവീസ് നടത്തുന്നത്. നിലയ്ക്കൽ -പമ്പ ചെയിൻ സർവീസ് ഓരോ മിനിറ്റിലും  മൂന്ന് ബസുകൾ വീതം ഭക്തരുടെ  തിരക്കനുസരിച്ച് ഓപ്പറേറ്റ്...
- Advertisment -

Most Popular

- Advertisement -