Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsഅർജുനെ കണ്ടെത്താനുള്ള...

അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 11–ാം ദിവസത്തിലേക്ക്

ഷിരൂർ : മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 11–ാം ദിവസത്തിലേക്ക്.ഗംഗാവലി പുഴയിലെ ശക്തമായ ഒഴുക്കാണ് ദൗത്യത്തിന് വെല്ലുവിളിയായി നിലനില്‍ക്കുന്നത്.സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും ഇന്ന് ഉച്ചയോടെ ഷിരൂരിലെത്തും.

ഉത്തര കന്നഡ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.മഴ തുടരുന്നതിനാൽ നദിയിൽ ശക്തമായ അടിയൊഴുക്കുണ്ട്.അർജുന്റെ ട്രക്കിന്റെ സ്ഥാനം കണ്ടെത്തിയിട്ടും അത് പുറത്തേക്ക് എടുക്കാൻ തെരച്ചിൽ സംഘത്തിന് കഴിഞ്ഞിട്ടില്ല. സാഹചര്യം അനുകൂലമായാൽ പുഴയിലിറങ്ങി തിരച്ചിൽ നടത്തുമെന്നു സൈന്യം അറിയിച്ചു. ട്രക്കിന്റെ ഭാഗത്ത് അര്‍ജുന്‍ ഉണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുക. നേവിയുടെ സോണാര്‍ പരിശോധനയും തുടരും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറ്റൂർ- മനയ്ക്കച്ചിറ റോഡിൽ  പൈപ്പ് പൊട്ടൽ പതിവാകുന്നു

തിരുവല്ല: കുറ്റൂർ- മനയ്ക്കച്ചിറ റോഡിൽ പൈപ്പ് പൊട്ടൽ പതിവാകുന്നു. പുത്തൂർകാവ്  ജംഗ്ഷനിൽ സ്ഥിരം പൈപ്പ് പൊട്ടുന്നിടത്താണ്  വീണ്ടും പൊട്ടിയത്. പൈപ്പ് പൊട്ടിയതോടെ വലിയ തോതിലുള്ള കുടിവെള്ളം റോഡിലും സമീപത്തുമായി ഒഴുകുന്നത്. റോഡിന്റെ മദ്ധ്യത്തിൽ...

പൂരം അലങ്കോലപ്പെട്ട സംഭവം : കൂടുതൽ അന്വേഷണം നടത്തും : മുഖ്യമന്ത്രി

തിരുവനന്തപുരം : പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.റിപ്പോർട്ടിൽ പരാമർശിക്കുന്ന കുറ്റങ്ങൾ നടന്നിട്ടുണ്ടോയെന്നു വിശദ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കടേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെയും ഉദ്യോഗസ്ഥർക്ക്...
- Advertisment -

Most Popular

- Advertisement -