Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeCareerടീച്ചിംഗ് ഗ്ലോബൽ...

ടീച്ചിംഗ് ഗ്ലോബൽ മീറ്റ് 2026 അന്താരാഷ്ട്ര തൊഴിലവസര സെമിനാർ 27-ന്

തിരുവല്ല:  അധ്യാപക വിദ്യാഭ്യാസ രംഗത്ത് ഒരു പുതിയ ചരിത്രത്തിന് തുടക്കം കുറിച്ചു കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ, പായിപ്പാട് പ്ലേസ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ടീച്ചിംഗ് ഗ്ലോബൽ മീറ്റ് 2026 – അന്താരാഷ്ട്ര തൊഴിലവസര സെമിനാർ 27-ന് ഉച്ചക്ക് രണ്ടിന് പായിപ്പാട് കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ അസംബ്ലി ഹാളിൽ നടക്കും. ഇന്ത്യൻ ജേണലിസ്റ്റ്സ് യൂണിയൻ ദേശീയ എക്സിക്യൂട്ടീവ് അംഗം ബാബു തോമസ്  ഉദ്ഘാടനം ചെയ്യും. പായിപ്പാട് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പ്രിൻസിപ്പൽ ഡോ. രാജീവ് പുലിയൂർ അധ്യക്ഷനാകും.

യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം മുൻ ഫാക്കൽറ്റി ഡഗ്ലസ് ജോസഫ്  സെമിനാർ നയിക്കും. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി അധ്യാപകർക്കായി ലഭ്യമായിട്ടുള്ള വിപുലമായ തൊഴിൽ സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികളെയും അധ്യാപകരെയും പരിചയപ്പെടുത്തുകയും, വിദേശ തൊഴിൽ നേടുന്നതിനാവശ്യമായ തയ്യാറെടുപ്പുകൾ പഠനകാലത്തുതന്നെ ആരംഭിക്കുന്നതിനുള്ള മാർഗനിർദ്ദേശം നൽകുകയും ചെയ്യുക എന്നതാണ്   ലക്ഷ്യം.

കോളേജിലെ നിലവിലെ വിദ്യാർത്ഥികൾക്കൊപ്പം,  പൂർവ്വ വിദ്യാർത്ഥികൾ, മറ്റ് ബിഎഡ് കോളേജ് വിദ്യാർത്ഥികൾ, പഠനം പൂർത്തിയാക്കിയവർ, വിവിധ സ്കൂൾ അധ്യാപകർ എന്നിവർക്കും പങ്കെടുക്കാം. രജിസ്ട്രേഷൻ  സൗജന്യമാണ്. പങ്കെടുക്കാൻ താൽപര്യമുള്ളവർ https://docs.google.com/forms/d/e/1FAIpQLSdNcRgqFjddBy5nu-xnNmoc51gv6cYLdx1rUg_ooWYVirIBYA/viewform?usp=dialog) രജിസ്ട്രേഷൻ ലിങ്ക് വഴി വിവരങ്ങൾ സമർപ്പിക്കണം.

രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് എൻടി പാസ് ഇ-മെയിൽ മുഖേന ലഭിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്കു മാത്രമായിരിക്കും പ്രവേശനമെന്ന് കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ പ്ലേയ്സ്മെൻ്റ് സെൽ കോ ഓഡിനേറ്റർ ഡോ. പ്രിജിമോൾ അഗസ്റ്റിൻ അറിയിച്ചു. ഫോൺ -8547616174.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹെമറ്റോളജി ക്ലിനിക്കൽ ഫാർമസിയുടെ നൂതന സാധ്യതകൾ പങ്കുവെച്ച് ‘സി-പാത്ത് 2026’ ഏകദിന സമ്മേളനം

തിരുവല്ല : ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്ലിനിക്കൽ ഹെമറ്റോളജി വിഭാഗം, ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അസോസിയേഷൻ കേരള സ്റ്റേറ്റ് ബ്രാഞ്ചുമായി (IPA-KSB) സഹകരിച്ച് 'സി-പാത്ത് 2026' (C-PATH 2026) എന്ന ഏകദിന...

ചരിത്രം കുറിച്ച് ശുഭാംശു ശുക്ല രാജ്യാന്തര ബഹിരാകാശ നിലയത്തിൽ

ഫ്ലോറിഡ : ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഉൾപ്പടെയുള്ളവരുമായി ആക്സിയം-4 ദൗത്യ പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തു. ഇന്ത്യൻ സമയം വൈകിട്ട് നാലോടെയാണ് പേടകത്തിന്റെ ഡോക്കിങ് ആരംഭിച്ചത്. 28.5...
- Advertisment -

Most Popular

- Advertisement -