Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയിൽ പുതിയ...

പത്തനംതിട്ടയിൽ പുതിയ ജില്ലാ പോലീസ് മേധാവി ചുമതലയേറ്റു

പത്തനംതിട്ട: പത്തനംതിട്ടയിൽ പുതിയ ജില്ലാ പോലീസ് മേധാവിയായി ആർ ആനന്ദ് ഐ പി എസ് ചുമതലയേറ്റു. വി ജി വിനോദ് കുമാർ ക്രമസമാധാന ചുമതലയുള്ള എ ഐ ജിയായി നിയമിക്കപ്പെട്ട ഒഴിവിലാണ് നിയമനം.   വി ഐ പി സുരക്ഷാചുമതലയുള്ള ഡെപ്യൂട്ടി കമ്മിഷണർ ആയിരുന്ന ആർ ആനന്ദ് തമിഴ്നാട് ഡിണ്ടിഗൽ സ്വദേശിയാണ്‌.

കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് ബിരുദധാരിയായ ഇദ്ദേഹം 2016 ബാച്ച് കേരള കേഡർ ഐ പി എസ്  ഉദ്യോഗസ്ഥനാണ്. നേരത്തെ വയനാട് ജില്ലാ പോലീസ് മേധാവിയായി സേവനം അനുഷ്ഠിച്ചിരുന്നു. പോലീസ് സർവിസിൽ എത്തും മുമ്പ് മൾട്ടി നാഷണൽ കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി നോക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശുഭാൻശു ശുക്ല അടുത്ത മാസം ഐഎസ്എസിലേക്ക് : ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനാകും

ന്യൂഡൽഹി : ഇന്ത്യയുടെ ശുഭാൻശു ശുക്ല അടക്കം നാല് പേരടങ്ങുന്ന സംഘം അടുത്തമാസം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് ( ഐഎസ്എസ്) യാത്ര ചെയ്യുമെന്ന് നാസ. ശുഭാംശു ഉൾപ്പെട്ട ആക്സിയോം – 4 ദൗത്യം...

ഗുജറാത്തില്‍ വന്‍ ലഹരിവേട്ട : 5,000 കോടിയുടെ കൊക്കെയ്ൻ പിടിച്ചെടുത്തു

അഹമ്മദാബാദ് : ഗുജറാത്തില്‍ വന്‍ ലഹരിവേട്ട.ഗുജറാത്ത് പൊലീസും ഡൽഹി പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 5,000 കോടിയുടെ കൊക്കെയ്ൻ പിടിച്ചെടുത്തു.അങ്കലേശ്വറിലെ അവ്കർ ഡ്രഗ്സ് ലിമിറ്റഡ് കമ്പനിയിൽ നിന്നാണ് 518 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തത്...
- Advertisment -

Most Popular

- Advertisement -