Friday, November 13, 2026
No menu items!

subscribe-youtube-channel

HomeNewsബംഗാള്‍ ഉള്‍ക്കടലില്‍...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം : സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നാളെയോടെ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായും നവംബര്‍ 15-ഓടെ തീവ്ര ന്യൂനമര്‍ദ്ദമായും രൂപപ്പെടുമെന്നും മുന്നറിയിപ്പ്. തീവ്ര ന്യൂനമര്‍ദ്ദം വടക്ക് – വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നീങ്ങി, നവംബര്‍ 16-ന് വൈകുന്നേരത്തോടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മധ്യ കിഴക്കന്‍ അറബിക്കടലിലും സമീപ വടക്കന്‍ ലക്ഷദ്വീപ് പ്രദേശങ്ങള്‍ക്കും മുകളില്‍ ചക്രവാതചുഴി തുടരുന്നു. നവംബര്‍ 13 മുതല്‍ 17 വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ  മഴ സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി ശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യത ഉള്ളതിനാല്‍ 13  മുതല്‍ 17 വരെ ബംഗാള്‍ ഉള്‍ക്കടലില്‍ യാതൊരു കാരണവശാലും മല്‍സ്യബന്ധനത്തിനായി പോകാന്‍ പാടില്ലെന്നും അധികൃതർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഞ്ചു മില്യൺ കാഴ്ചക്കാർ ; തരംഗമായി ‘സുന്ദര രാവണനേ’

കൊച്ചി : മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'അതിമനോഹരം' എന്ന ചിത്രത്തിലെ ആദ്യ ഗാനമായ 'സുന്ദര രാവണനേ' അഞ്ച് മില്യൺ കാഴ്ചക്കാരെ പിന്നിട്ടു. പുറത്തിറങ്ങി ദിവസങ്ങൾക്കകം തന്നെ ഗാനം ഇത്രയധികം...

Kerala Lottery Results : 22-02-2026 Samrudhi SM-43

1st Prize Rs.1,00,00,000/- MM 310268 (MOOVATTUPUZHA) Consolation Prize Rs.5,000/- MA 310268 MB 310268 MC 310268 MD 310268 ME 310268 MF 310268 MG 310268 MH 310268 MJ 310268...
- Advertisment -

Most Popular

- Advertisement -