Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsKannurഎല്‍ഡിഎഫ് സര്‍ക്കാരിന്‍റെ...

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് കാർഡ് അവതരിപ്പിച്ച് മുഖ്യമന്ത്രി

കണ്ണൂർ : എൽ.ഡി.എഫ്. സർക്കാരിന്റെ ഭരണനേട്ടങ്ങൾ കാണിക്കുന്ന പ്രോഗ്രസ് കാർഡ് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.2021 ലെ പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പിലാക്കി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ലൈഫ് മിഷൻ പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ പൂർത്തിയാക്കി.നാലര ലക്ഷം കുടുംബങ്ങൾക്ക് പട്ടയം നൽകി.2,66,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായും പി എസ്‍ സി വഴി 3,13,202 നിയമനങ്ങൾ നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. 82 ലക്ഷം അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കി.അതിദാരിദ്ര്യ നിർമാർജന പദ്ധതിയിലൂടെ സംസ്ഥാനത്തെ 64,006 കുടുംബങ്ങളെ ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിക്കാൻ സാധിച്ചു. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമായി മാറ്റാൻ നടപടികൾ കൈക്കൊണ്ടതായും 16 ലക്ഷത്തിലധികം സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകിയതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മുഖ്യമന്ത്രി സര്‍ക്കാരിന്‍റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇത് പുതിയ ഭാരതം: കരയിലും ആകാശത്തും സൈന്യം സർവ്വസജ്ജം: ബിഹാറിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: ഇത് പുതിയ ഭാരതമാണെന്നും കരയിലും ആകാശത്തും സൈന്യം സർവ്വസജ്ജമെന്നും ബിഹാറിൽ പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിലെ മോത്തിഹാരിയിൽ നടന്ന സമ്മേളനത്തിൽ ഓപ്പറേഷൻ സിന്ദൂറിന്റെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. ശത്രുക്കളെ ശിക്ഷിക്കുന്നതിൽ...

കേരളത്തിലെ എസ്ഐആര്‍ രണ്ടാഴ്ച നീട്ടണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡൽഹി : കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ് ഐ ആർ)​ രണ്ടാഴ്ച നീട്ടണമെന്ന അപേക്ഷ സുപ്രീം കോടതി തള്ളി.നേരത്തെ കോടതി ഒരാഴ്ച നീട്ടിയിരുന്നു. ക്രിസ്മസ് അവധി അടക്കം പരിഗണിച്ച് രണ്ടാഴ്ച...
- Advertisment -

Most Popular

- Advertisement -