Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsമൈത്രി 2026...

മൈത്രി 2026 : തലസ്ഥാനത്ത് ക്രിസ്മസ് – പുതുവത്സര സ്നേഹസം​ഗമം ഒരുക്കി മലങ്കര ഓർത്തഡോക്സ് സഭ

തിരുവനന്തപുരം : സ്നേഹവും, സാഹോദര്യവും പങ്കുവെയ്ക്കുന്ന കൂട്ടായ്മകൾക്ക് ഇന്നത്തെ കാലഘട്ടത്തിൽ വലിയ പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ തലസ്ഥാനന​ഗരിയിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര സം​ഗമം മൈത്രി 2026 ഉ​ദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മനുഷ്യർ ഭേദചിന്തകളില്ലാതെ ജീവിക്കുകയും മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. പല സ്വാതന്ത്ര്യങ്ങൾക്കും ഭീഷണി നേരിടുന്ന കാലത്താണ് നാം ജീവിക്കുന്നത്. അത്തരം പശ്ചാത്തലത്തിൽ മൈത്രിയുടെ പ്രസക്തി ഏറി വരുകയാണ്. ഏവരും സാഹോദര്യത്തോടെ കഴിയുന്ന ഇടമാണ് കേരളം. ആ പാത തുടരാൻ കഴിയണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. മതമൈത്രിയുടെ സന്ദേശത്തെ സ്വീകരിച്ച് മലങ്കരസഭയോട് രാഷ്ട്രീയ സാമുദായിക സാംസ്ക്കാരിക സമൂഹം കാട്ടുന്ന സ്നേഹത്തിന് നന്ദിയുണ്ടെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. 2026 അനു​ഗ്രഹപ്രദമായ പുതുവത്സരമായി മാറട്ടെയെന്നും പരിശുദ്ധ ബാവാ ആശംസിച്ചു.

അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, സ്പീക്കർ എ എൻ ഷംസീർ, തിരുവനന്തപുരം മേയർ വി വി രാജേഷ് , മുൻ ​ഗവർണർ പി എസ് ശ്രീധരൻ പിള്ള, എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ, സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ, കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്, ജോസ് കെ മാണി, പി ജെ ജോസഫ്, സ്വാമി ​ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം വി പി സുഹൈബ് മൗലവി, രമേശ് ചെന്നിത്തല, ഡോ.​ഗീവർ​ഗീസ് മാർ യൂലിയോസ്, ഫാ.ഡോ.തോമസ് വർ​ഗീസ് അമയിൽ എന്നിവർ പ്രസംഗിച്ചു.

മന്ത്രിമാരായ കെ രാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ കൃഷ്ണൻകുട്ടി, വി ശിവൻകുട്ടി, പി.പ്രസാദ്, വീണാ ജോർജ്, ചീഫ് വിപ്പ് എൻ ജയരാജ്, വി മുരളീധരൻ, എം.പിമാർ, എംഎൽഎമാർ, വിവിധസഭകളുടെയും സാമു​ദായിക സംഘടനകളുടെയും പ്രതിനിധികൾ, ഐഎഎസ് – ഐ പി എസ് ഉദ്യോ​ഗസ്ഥർ, മാധ്യമ സ്ഥാപനങ്ങളുടെ മേധാവികൾ, വൈസ് ചാൻസലർമാർ,  സഭയുടെ മെത്രാപ്പോലീത്താമാർ, അൽമായ ട്രസ്റ്റി റോണി വർ​ഗീസ് ഏബ്രഹാം, മാനേജിം​ഗ് കമ്മിറ്റി അം​ഗങ്ങൾ, ഭദ്രാസന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കണ്ണൂരിൽ സുധാകരന് സീറ്റ് നൽകുമെന്ന് സൂചന

ന്യൂഡൽഹി : കണ്ണൂർ സീറ്റുമായി ബന്ധപ്പെട്ട് പാർട്ടിയോട് ഇടഞ്ഞ കെ.സുധാകരന് സീറ്റ് നൽകും. എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാനത്തിൽ സുധാകരന് മാത്രം ഇളവ് നല്‍കുമെന്നാണ് വിവരം.രമേശ് ചെന്നിത്തല, എ.കെ.ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് നീക്കം. കെ...

എഴുത്തുകാരുടെ സംഗമവും  സാഹിത്യ ശില്പശാലയും

പരുമല : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണ  വിഭാഗമായ എം ഒ സി പബ്ലിക്കേഷന്റെ ആഭിമുഖ്യത്തിൽ എഴുത്തുകാരുടെ സംഗമവും,സാഹിത്യ ശില്പശാലയും പരുമല സെമിനാരിയിൽ നടന്നു. സഭയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്നായി...
- Advertisment -

Most Popular

- Advertisement -