Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduതാമരശ്ശേരിയിൽ അമ്മയെ...

താമരശ്ശേരിയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു

കോഴിക്കോട് : താമരശ്ശേരിയിൽ രോഗിയായ അമ്മയെ മകൻ വെട്ടിക്കൊന്നു. അടിവാരം കായിക്കൽ മുപ്പതേക്ര സുബൈദ (50) ആണ് മരിച്ചത്. മകൻ ആഷിക്കിനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്കടിമയാണ്. തലച്ചോറിലെ ട്യൂമർ നീക്കിയ ശസ്ത്രക്രിയക്ക് ശേഷം സഹോദരിയുടെ വീട്ടിൽ വിശ്രമിക്കുകയായിരുന്നു സുബൈദ.

ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.അടുത്ത വീട്ടില്‍ നിന്നും കൊടുവാള്‍ ചോദിച്ച് വാങ്ങിയ ശേഷം വീട്ടിനകത്ത് കയറി സുബൈദയെ ആഷിഖ് വെട്ടിക്കൊല്ലുകയായിരുന്നു. ആക്രമണത്തിനുശേഷം രക്ഷപെടാൻ ശ്രമിച്ച ആഷിക്കിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗാസയിൽ വെടിനിർത്തൽ ഉടനുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ്

ടെൽഅവിവ് : ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് .ഇസ്രയേൽ–ഹമാസ് യുദ്ധം അവസാനിപ്പിക്കുന്നതിൽ പുരോഗതി കൈവരിച്ചു വരികയാണെന്നും വെടിനിർത്തൽ കരാർ സാധ്യമാക്കുന്നതിന്റെ വളരെ അടുത്താണ് ഗാസയെന്നും ട്രംപ് പറഞ്ഞു...

തൃശ്ശൂരില്‍ കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ : വിദ്യാർഥിനികൾ ആശുപത്രിയിൽ

തൃശ്ശൂർ : തൃശ്ശൂർ കുട്ടനെല്ലൂർ സി. അച്യുതമേനോൻ ഗവ. കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തിൽ നിന്ന്  വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ആശുപത്രികളില്‍ ചികിത്സ തേടി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയും...
- Advertisment -

Most Popular

- Advertisement -