മംഗലാപുരം : മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിന്റെ (എംആർപിഎൽ) ഹൈഡ്രോ സൾഫർ ട്രീറ്റ്മെന്റ് യൂണിറ്റിൽ വൻ സ്ഫോടനവും തുടർന്ന് തീപിടിത്തവും.അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു .ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.
സ്ഫോടനത്തെ തുടർന്ന് സമീപപ്രദേശങ്ങളിലെ വീടുകൾക്ക് ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. ബോയിലർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. തീപിടിത്തം നിയന്ത്രണവിധേയമായതായി പൊലീസ് അറിയിച്ചു.





