Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsവിജിലൻസ്  ജില്ലയിൽ...

വിജിലൻസ്  ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ  6 സർക്കാർ ഡോക്ടർമാർ കുടുങ്ങി

പത്തനംതിട്ട : സർക്കാർ നിയമം ലംഘിച്ച് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാരെ കണ്ടെത്താൻ വിജിലൻസ്  ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ  6 സർക്കാർ ഡോക്ടർമാർ കുടുങ്ങി. പത്തനംതിട്ടയിൽ നിന്ന് 4 ഡോക്ടർമാരും കോഴഞ്ചേരിയിൽ നിന്ന് 2 ഡോക്ടർമാരും വിജിലൻസിന്റെ വലയിൽ വീണത്.

പത്തനംതിട്ടയിൽ 2 ഡോക്ടർമാർ ഓടി രക്ഷപ്പെട്ടു. വിജിലൻസ് ഡിവൈഎസ്പി ഹരി വിദ്യാധരന്റെ നേതൃത്വത്തിൽ ആണ് റെയ്ഡ് നടത്തിയത്. പത്തനംതിട്ട ജനറൽ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, അടൂർ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ ഡോക്ടർമാരാണ് കുടുങ്ങിയത്. പത്തനംതിട്ടയിൽ നിന്ന് ഡോ.ടി.ജയശ്രീ, ഡോ. ദീപു ബാലകൃഷ്ണൻ, ഡോ.ആർ.രാജീവ്, ഡോ. മനോജ് എന്നിവർക്കെതിരെയും കോഴഞ്ചേരിയിൽ നിന്ന് ഡോ.റെജി, ഡോ.കെ.എസ്.വിജയ എന്നിവർക്കെതിരെയുമാണ് വിജിലൻസ് റിപ്പോർട്ട് തയ്യാറാക്കിയത്.

ഡോ. ജയശ്രീ, ഡോ. ദീപു എന്നിവരാണ് വിജിലൻസ് സംഘത്തെ കണ്ട് ഇറങ്ങിയോടിയത്. അടൂരിൽ പരിശോധന നടന്നെങ്കിലും ഡോക്ടർമാർക്കെതിരെ നടപടി ഉണ്ടായില്ല.സ്വന്തം താമസ സ്ഥലത്ത് മാത്രമേ സ്വകാര്യ പ്രാക്ടീസ് നടത്താവൂ എന്ന ചട്ടമാണ് ഡോക്ടർമാർ ലംഘിച്ചതെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബ്രിട്ടനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, 90 പേര്‍ക്ക് പരിക്ക്

ലണ്ടൻ : ലണ്ടനിൽ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം .ഈസ്റ്റ് മിഡ്ലാന്‍ഡ്‌സ് റെയില്‍വേയുടെ രണ്ട് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും 90 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽപ്പെട്ട...

ഇന്ത്യയുടെ ശക്തിയും ഭാവിയിലെ വളർച്ചയും നിർണയിക്കുന്നത് സപ്തധാര : മോദി

ന്യൂഡൽഹി : ഇന്ത്യയുടെ ശക്തിയും ഭാവിയിലെ വളർച്ചയും നിർണയിക്കുന്നത് സപ്‌ത മേഖലകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഉൽപാദനം, കർഷകർ, സാങ്കേതിക വിദ്യ, ഗതാഗതവും കണക്ടിവിറ്റിയും, പ്രതിരോധം, ഹരിത ഊർജം, യോഗയും കരകൗശല വിദ്യയും സിനിമയും...
- Advertisment -

Most Popular

- Advertisement -