Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeHealthഉയര്‍ന്ന ചൂട്...

ഉയര്‍ന്ന ചൂട് : ജാഗ്രതാ നിര്‍ദേശങ്ങള്‍

പത്തനംതിട്ട: ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു .കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.ഈ വിഭാഗത്തിലുള്ളവർ കഴിയുന്നതും നേരിട്ട് വെയിൽ ഏൽക്കാതിരിക്കുക.

രാവിലെ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക,അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക,പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലത്.

ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. യാത്രാ വേളയിൽ ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലത്, നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക,കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കുക. തിളപ്പിച്ചാറ്റിയ വെള്ളം നല്ലത്,കുട്ടികൾക്ക് ധാരാളം വെള്ളം നൽകുക.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആർ.എസ്. ലായനി, സംഭാരം തുടങ്ങിയവ നല്ലത്. കുട്ടികളെയോ വളർത്തു മൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കടന്നലിന്റെ കുത്തേറ്റ് 110 വയസ്സുകാരി മരിച്ചു

മുണ്ടക്കയം : മുണ്ടക്കയത്ത് കാട്ടുകടന്നലിന്റെ കുത്തേറ്റ് 110 വയസ്സുകാരി മരിച്ചു.പാക്കാനം കാവനാല്‍ വീട്ടില്‍ പരേതനായ നാരായണന്റെ ഭാര്യ കുഞ്ഞുപെണ്ണാണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരം വീടിനു സമീപത്ത് വെച്ചാണ് കടന്നൽ ആക്രമിച്ചത്. ബന്ധുക്കളായ 3...

ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൻ്റെ രണ്ടാം നാൾ പമ്പാതീരത്തെ തപസ്വികളുടെ സംഗമത്താൽ  ധന്യമാക്കി ധർമ്മാചാര്യസഭ

അയിരൂർ : 113 -ാമത് ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൻ്റെ രണ്ടാം നാൾ പമ്പാതീരത്തെ തപസ്വികളുടെ സംഗമത്താൽ  ധന്യമാക്കി ധർമ്മാചാര്യസഭ. ഇന്ന് ഉച്ചക്ക് ശേഷം നടന്ന ധർമ്മാചാര്യസഭ ആചാര്യന്മാരുടെ സംഗമം കൊണ്ട് ശ്രദ്ധേയമായി. പരിഷത്...
- Advertisment -

Most Popular

- Advertisement -