Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsമനുഷ്യബന്ധങ്ങളിലൂടെ ജീവിതം...

മനുഷ്യബന്ധങ്ങളിലൂടെ ജീവിതം അർത്ഥപൂർണം: ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്

തിരുവല്ല: ദൈവം നൽകിയ ജീവിതം ഫലപ്രദമായി ഉപയോഗിക്കുമ്പോഴാണ് ജീവിതം അർത്ഥപൂർണമാകുന്നതെന്നും, മനുഷ്യബന്ധങ്ങളാണ് ജീവിതത്തിന് നിറക്കൂട്ട് പകരുന്നതെന്നും ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്ത പറഞ്ഞു. കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ ആഭിമുഖ്യത്തിൽ അഭയ ഭവനിൽ സംഘടിപ്പിച്ച “നിറക്കൂട്ട്” സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇന്നിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയുമ്പോൾ ജീവിതം കൂടുതൽ നിറമുള്ളതും സാർഥകവുമായിത്തീരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡന്റ് റവ. ബിനു വർഗീസ് അധ്യക്ഷത വഹിച്ചു. അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ മുഖ്യാതിഥിയായി.

മാർത്തോമ സഭ സീനിയർ വികാരി ജനറൽ റവ. തോമസ് കെ. ജേക്കബ് അനുഗ്രഹ സന്ദേശവും, ഡോ. രമേശ് ഇളമൺ നമ്പൂതിരി മുഖ്യ പ്രഭാഷണവും നടത്തി. റവ ഡോ. ജോസ് പുനമഠം, സംസ്ഥാന സമിതി അംഗങ്ങളായ ജോജി പി. തോമസ്, റ്റിറ്റൻ തേവരുമുറിയിൽ, സോണൽ സെക്രട്ടറി ലിനോജ് ചാക്കോ, റവ. ബ്ലൈസു വർഗീസ്, അഭയ ഭവൻ പ്രസിഡന്റ് ടി.സി. ജേക്കബ്, പ്രെഫ. ഫിലിപ്പ് എൻ. തോമസ്, വർഗീസ് ടി. മങ്ങാട്, ബെൻസി തോമസ്, റവ. ലിജോ സി. ജോസഫ്, ആനി ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് : ഡയസ് നോൺ പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ജനുവരി 22ന് സംസ്ഥാന വ്യാപകമായി സൂചനാപണിമുടക്ക് നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ ജോലിക്ക് ഹാജരാകാതെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ് നോൺ ആയി...

സ്കോളർഷിപ്പും പഠനോപകരണ വിതരണവും

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ശ്രീദേവി എൻ എസ് എസ് മഹിളാസമാജത്തിൻറ നേതൃത്വത്തിൽ സ്കോളർഷിപ്പും പഠനോപകരണവും വിതരണം ചെയ്തു. വനിതാസമാജം പ്രസിഡന്റ് അംബികയുടെ അധ്യക്ഷതയിൽ കുടിയ യോഗത്തിൽ 2265-ാം നമ്പർ എൻ എസ് എസ്...
- Advertisment -

Most Popular

- Advertisement -