Tuesday, November 11, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduസ്കൂൾ വിദ്യാർഥികളെ...

സ്കൂൾ വിദ്യാർഥികളെ ഉപയോഗിച്ചുള്ള റീൽ ചിത്രീകരണം : വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി

കോഴിക്കോട് : സ്കൂ‌ൾ വിദ്യാർഥികളെ ഉപയോഗിച്ചുള്ള റീൽ ചിത്രീകരണത്തിനെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി. വിദ്യാർഥികളുടെ സ്വകാര്യതയെ മാനിക്കാതെ ചിത്രീകരിക്കുന്ന റീലുകൾക്ക് നിയന്ത്രണം വേണമെന്നാണ് ആവശ്യം. കോഴിക്കോട് സ്വദേശിയായ സാമൂഹിക പ്രവർത്തകൻ മുഹമ്മദലി കിനാലൂരാണ് പരാതി നൽകിയത്.

സ്കൂളുകളിൽ വിദ്യാർത്ഥികളെ ഉപയോഗിച്ചുള്ള റീൽ ചിത്രീകരണങ്ങൾ പുതിയകാലത്ത് സാധാരണമാണ്. ക്ലാസ് മുറികളിൽ നിന്ന് അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടുന്ന വീഡിയോ കണ്ടൻ്റുകളാണ് സാമൂഹിക മാധ്യമങ്ങളിൽ സമീപകാലത്ത് സജീവമാകുന്നത്.

ഇതിനെതിരെയാണ് എഴുത്തുകാരനും, സാമൂഹ്യ പ്രവർത്തകനുമായ മുഹമ്മദലി കിനാലൂർ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകിയത്.വിദ്യാർത്ഥികൾക്ക് അവരുടെ സ്വകാര്യതയുണ്ടെന്നും, അത് വകവച്ചു നൽകണമെന്നും, അധ്യാപകരുടേത് അമിതാധികാരപ്രയോഗമാണെന്നും മുഹമ്മദലി കിനാലൂർ പറയുന്നു.

കുട്ടികളിൽ മൊബൈൽ അഡിക്ഷൻ ഉണ്ടാക്കുമെന്നുമാണ് ആക്ഷേപം. 2022ൽ ദേശീയ ബാലാവകാശ കമ്മീഷൻ പുറത്തിറക്കിയ മാർഗ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ് സ്കൂ‌ളുകളിലെയും, ക്ലാസ് മുറികളിലെയും റീൽസ് ചിത്രകരണമെന്നും പരാതിക്കാരൻ വ്യക്തമാക്കി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇടുക്കി ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വയ്ക്കും : നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഇടുക്കി : ഇടുക്കി ഗ്രാമ്പിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വയ്ക്കും. ഇതിന്റെ ഭാഗമായി വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ 15ാം വാര്‍ഡിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നു വൈകിട്ട് ആറുവരെയാണ് ജില്ലാ കലക്ടർ നിരോധനാജ്ഞ...

തിരുവല്ല വെൽഫെയർ സൊസൈറ്റി : ദേ മാവേലി സ്കൂളിൽ – ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

തിരുവല്ല : തിരുവല്ല വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ  ദേ മാവേലി സ്കൂളിൽ ഓണാഘോഷ പരിപാടി തിരുവല്ല സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ തിരുവല്ല ഡിവൈഎസ്പി എസ് അഷാദ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി...
- Advertisment -

Most Popular

- Advertisement -