Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiഷഫീക്ക് വധശ്രമ...

ഷഫീക്ക് വധശ്രമ കേസ് : പിതാവും രണ്ടാനമ്മയും കുറ്റക്കാർ

തൊടുപുഴ : കുമളിയിൽ നാലര വയസ്സുകാരൻ ഷെഫീക്കിനെ പിതാവും രണ്ടാനമ്മയും ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതികൾ കുറ്റക്കാരെന്നു കോടതി.ഇടുക്കി ഒന്നാംക്ലാസ് അഡീഷണൽ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത് . ഷഫീക്കിന്‍റെ പിതാവായ ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവരാണ് പ്രതികൾ .പട്ടിണിക്കിട്ടും ക്രൂരമായി മർദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. 

2013 ജൂലൈ 15നാണ് ക്രൂരമായ മർദ്ദനത്തെ തുടർന്ന് കുഞ്ഞിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഷെരീഫിന്റെ ആദ്യ ഭാര്യയിലെ കുട്ടിയാണ് ഷെഫീക്ക്.തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വള‍‍ർച്ചയെ സാരമായി ബാധിച്ചു. സംഭവം നടന്ന് 11 വര്‍ഷത്തിനുശേഷമാണ് നിര്‍ണായകമായ കോടതി വിധി. 

പ്രതികൾക്കെതിരെ കൊലപാതക ശ്രമം, മരണഭയം ഉളവാക്കുന്ന രീതിയിൽ മുറിവേൽപ്പിക്കൽ, കുട്ടികൾക്കെതിരെയുള്ള കുട്ടികൾക്കെതിരെയുള്ള അതിക്രമം തുടങ്ങി പത്തു വർഷം കഠിന തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിയിരിക്കുന്നത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുവൈറ്റ് തീപിടുത്തം : 24 മലയാളികൾ മരിച്ചതായി നോർക്ക

കുവൈത്ത് സിറ്റി : കുവൈറ്റിലെ മംഗഫിലിൽ കമ്പനി ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 24 മലയാളികൾ മരിച്ചതായി നോർക്ക.7 പേർ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ‌എന്നാൽ ഔദ്യോ​ഗികമായി ഇക്കാര്യം സ്ഥിരികരിക്കേണ്ടത് വിദേശ കാര്യമന്ത്രാലയമാണെന്ന്...

സ്വാതന്ത്ര്യ ദിന ആഘോഷം നടന്നു

തിരുവല്ല : കവിയൂർ മുണ്ടിയപ്പള്ളി വൈസ് മെൻ ഇൻറർനാഷണൽ ക്ലബ്ബിന്റെയും മുണ്ടിയപ്പള്ളി ബിലിവേഴ്സ് ഹോസ്പിറ്റലിന്റെയും സംയുക്തമായ സ്വാതന്ത്ര്യ ദിന ആഘോഷവും സെമിനാറും 80 വയസ്സ് കഴിഞ്ഞവരെ ആദരിക്കൽ ചടങ്ങും നടന്നു .വൈസ്മാൻ ഇന്റർനാഷണൽ ...
- Advertisment -

Most Popular

- Advertisement -