Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsKollamതുണികഴുകുമ്പോൾ കാൽ...

തുണികഴുകുമ്പോൾ കാൽ വഴുതി കല്ലടയാറ്റിൽ വീണ വീട്ടമ്മയ്ക്ക് അത്ഭുത രക്ഷപ്പെടൽ

കൊല്ലം:തുണിയലക്കുന്നതിനിടെ കാൽവഴുതി കല്ലടയാറ്റിൽ വീണ വീട്ടമ്മയ്ക്ക് അത്ഭുത രക്ഷപ്പെടൽ .കുളക്കട കിഴക്ക് മനോജ് ഭവനിൽ ശ്യാമളയമ്മ (64)യാണ് അത്ഭുതകരമായി രക്ഷപ്പെട്ടത് .കല്ലടയാറ്റിലെ കുത്തൊഴുക്കിലൂടെ ശ്യാമളയമ്മ 10 കിലോമീറ്ററോളം ഒഴുകി വള്ളിപ്പടർപ്പിൽ തടഞ്ഞുനിന്നു.നിലവിളികേട്ട് സമീപത്തെ വീട്ടിലുണ്ടായിരുന്നവർ ഓടിയെത്തി രക്ഷപെടുത്തുകയായിരുന്നു.

കഴിഞ്ഞദിവസം രാവിലെ ശ്യാമള താഴത്തുകുളക്കട പരമേശ്വരത്ത് കടവിൽ തുണി അലക്കാനായി പോയപ്പോൾ കാൽവഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു. മലർന്നു കിടന്ന നിലയിൽ ഒഴുക്കിൽപ്പെട്ട ശ്യാമളയമ്മ ചെട്ടിയാരഴികത്ത്, ഞാങ്കടവ്, കുന്നത്തൂർ പാലങ്ങളുടെ അടിയിലൂടെ കടന്നുപോയി ചെറുപൊയ്ക മംഗലശേരി കടവിനു സമീപത്ത്‌ വള്ളിപ്പടർപ്പിൽ തടഞ്ഞുനിന്നു.നിലവിളി കേട്ട് ഇവിടെയെത്തിയ ചെറുപ്പക്കാർ ഏറെ സാഹസപ്പെട്ട് ശ്യാമളയമ്മയെ വള്ളത്തിൽ കയറ്റി മണമേൽ കടവിലെത്തിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശൂർ ന​ഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു :  ദുരന്ത ലഘൂകരണപദ്ധതി നടപ്പിലാക്കും – കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

തൃശൂർ : വെള്ളക്കെട്ടിനെ കുറിച്ച് പഠിക്കുന്നതിനും ദുരന്ത ലഘൂകരണ പദ്ധതി തയ്യാറാക്കുന്നതിനും  കേന്ദ്രമന്ത്രി സുരേഷ് ഗോപി നിയോഗിച്ച സംഘം തൃശൂർ നഗരത്തിലെ വിവിധയിടങ്ങള്‍ സന്ദര്‍ശിച്ചു. ഡോ. സ്വാമിനാഥന്‍ കമ്മിഷന്‍ അംഗവും രാജ്യാന്തര കായല്‍കൃഷി...

ആലപ്പുഴയ്ക്ക് പ്രത്യേക പാക്കേജ് പരിഗണനയിൽ: റവന്യൂ മന്ത്രി എ പി അനിൽകുമാർ

ആലപ്പുഴ: കാലവർഷക്കെടുതി  ഉൾപ്പടെയുള്ള ദുരന്തസാഹചര്യങ്ങൾ കാര്യക്ഷമമായി പ്രതിരോധിക്കാൻ ജില്ലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുന്നത് പരിഗണനയിലാണെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ. റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ കളക്ട്രേറ്റിൽ ചേർന്ന അവലോകന...
- Advertisment -

Most Popular

- Advertisement -