Monday, April 21, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaവല്ലന മഹാദേവക്ഷേത്രത്തിൽ...

വല്ലന മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന്  കൊടിയേറി

ആറന്മുള : വല്ലന മഹാദേവക്ഷേത്രത്തിലും ഗുരുദേവക്ഷേത്രത്തിലും ഉത്സവം കൊടിയേറി.മാര്‍ച്ച് 14 മുതല്‍ 18 വരെയാണ് ഉത്സവം.  ക്ഷേത്ര തന്ത്രി കൗസ്തുഭം മഹേഷ് മോഹനന്‍  കൊടിയേറ്റ് കര്‍മ്മം നിർവഹിച്ചു.  ഉത്സവത്തിൻ്റെ ഉദ്ഘാടനം  ആറന്മുള എസ് എച്ച് ഒ പ്രവീൺ കുമാർ. വി. എസ്. , ശാഖായോഗം  പ്രസിഡന്റ് പി ജി അശോകന്‍, കണ്‍വീനര്‍ പ്രമോദ് പി ദളന്‍, സെക്രട്ടറി സുരേഷ് മംഗലത്തില്‍ എന്നിവര്‍ ഭദ്രദീപം തെളിയിച്ചു.

തുടർന്ന് കൊടിയേറ്റ് സദ്യയും നടന്നു.വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പത്തനംതിട്ട ഇന്റലിജന്‍സ് ഡിവൈഎസ്പി ഡോ. ആര്‍. ജോസ് `ലഹരിയും പുതു തലമുറയും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

ഭക്തർക്ക്  ഇരു ക്ഷേത്രങ്ങളിലും കൊടിമര ചുവട്ടില്‍ നിറപറ സമര്‍പ്പിക്കാവുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബെംഗളൂരുവിൽ ആശുപത്രി ഐസിയുവിൽ തീപിടിത്തം : ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു : ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം.പുനലൂർ സ്വദേശിയായ സുജയ് പണിക്കർ (35) ആണ് മരിച്ചത്.ന്യുമോണിയ ബാധിച്ച് 19 ദിവസമായി ഐസിയുവിൽ ചികിത്സയിലായിരുന്നു. മത്തിക്കരെയിലെ എം.എസ് രാമയ്യ മെഡിക്കൽ...

കാട് തെളിക്കുന്നതിനിടെ  ടിന്നിൽ അടച്ച നിലയിൽ കഞ്ചാവ് ലഭിച്ചു.

പത്തനംതിട്ട : അടൂരിൽ കാട് തെളിക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ടിന്നിൽ അടച്ച നിലയിൽ കഞ്ചാവ് ലഭിച്ചു. ഉപയോഗശൂന്യമായ കെട്ടിടത്തിന് പിന്നിലെ കുറ്റിക്കാട്ടിൽ നിന്നാണ് ടിൻ ലഭിച്ചത്. 450 ഗ്രാം കഞ്ചാവും ഇത് വിൽക്കുന്നതിനായുള്ള...
- Advertisment -

Most Popular

- Advertisement -