Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനെഹ്‌റു ട്രോഫി...

നെഹ്‌റു ട്രോഫി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാല്‍ ചുണ്ടന്

ആലപ്പുഴ : എഴുപതാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാല്‍ ചുണ്ടന് കിരീടം. നാലു വള്ളങ്ങള്‍ മാറ്റുരച്ച ഫൈനലില്‍ 4.29.785 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് അലന്‍ മൂന്നുതൈക്കല്‍, എയ്ഡന്‍ മൂന്നുതൈക്കല്‍, മനോജ് പി.പി എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളാത്തുരുത്തി ബോട്ട് ക്ലബ് നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ടത്.

പി വി മാത്യു, ബൈജു കുട്ടനാട് എന്നിവര്‍ നേതൃത്വ നല്‍കിയ വി.ബി.സി കൈനകരിബോട്ട് ക്ലബ്ബിന്റെ വിയപുരം ചുണ്ടന്‍ (4.29.790മിനുട്ട് ) രണ്ടാം സ്ഥാനത്തെത്തി. കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന്‍ (4.30.13മിനുട്ട് ) മൂന്നാം സ്ഥാനത്തെത്തി. സുനീഷ് കുമാര്‍, അനില്‍കുമാര്‍ എന്നിവരാണ് നടുഭാഗം ചുണ്ടനെ നയിച്ചത്. കെ ജി എബ്രഹാം, ബിനു ഷാജി എന്നിവര്‍ നയിച്ച നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടന്‍ (4.30.56 മിനുട്ട് ) നാലാംസ്ഥാനത്തെത്തി.

അഞ്ചു ഹീറ്റ്‌സുകളിലായിരുന്നു പ്രാഥമിക മത്സരം.ഒന്നാം ലൂസേഴ്സ് ഫൈനലിൽ തലവടി ചുണ്ടനും രണ്ടാം ലൂസേഴ്സ് ഫൈനലിൽ വലിയ ദിവാൻജിയും മൂന്നാം ലൂസേഴ്സ് ഫൈനലിൽ ആയാപറമ്പ് പാണ്ടി ചുണ്ടനും വിജയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 15-09-2026 Sthree Sakthi SS-537

1st Prize Rs.1,00,00,000/- SW 424460 (KOTTAYAM) Consolation Prize Rs.5,000/- SN 424460 SO 424460 SP 424460 SR 424460 SS 424460 ST 424460 SU 424460 SV 424460 SX 424460 SY 424460 SZ 424460 2nd Prize Rs.30,00,000/- SS 202828 (MALAPPURAM) 3rd...

മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച കാര്‍ അപകടത്തിൽപെട്ടു:ആര്‍ക്കും പരിക്കില്ല

ആലപ്പുഴ : മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച കാര്‍ അപകടത്തിൽപ്പെട്ടു. കായംകുളത്ത് വച്ചാണ് സംഭവം. എതിരെ വന്ന ഒരു കാറുമായി മന്ത്രിയുടെ കാർ കൂട്ടിയിടിക്കുകയായിരുന്നു. രണ്ടാമത്തെ കാര്‍ ഒരു ടിപ്പർ ലോറിയിലും ഇടിച്ചു...
- Advertisment -

Most Popular

- Advertisement -