Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsജോലി തട്ടിപ്പിനെതിരെ...

ജോലി തട്ടിപ്പിനെതിരെ ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണം: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

തിരുവനന്തപുരം : കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾ സത്യസന്ധമായും സുതാര്യമായും യോഗ്യത മാത്രം മാനദണ്ഡമായി നടത്തി വരുന്നതാണെന്നും റിക്രൂട്ട്മെന്റ് നടപടികളിൽ ഇടപെട്ട് മുന്തിയ പരിഗണന ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്ത് പല വ്യക്തികളും ഉദ്യോഗാർഥികളെ സമീപിച്ച് പണം തട്ടിപ്പിനുള്ള ശ്രമം നടത്തി വരുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ബോർഡ് അറിയിച്ചു.

അത്തരം വ്യക്തികളുടെ വഞ്ചനയിൽപ്പെട്ടു പോകാതെ ഉദ്യോഗാർഥികൾ ജാഗരൂകരാകണം. അത്തരം തട്ടിപ്പ് നടത്താൻ ശ്രമിക്കുന്ന വ്യക്തികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുന്നതിന് ഉദ്യോഗാർഥികൾ പോലീസിനോ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനെയോ വിവരം നൽകണമെന്നും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല നിറപുത്തരി ജൂലൈ 30 ന് : ഇന്ന് നട തുറക്കും

ശബരിമല : നിറപുത്തിരി പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. ജൂലൈ 30 നാണ് നിറപുത്തരി. ജൂലൈ...

വയനാട് പുനരധിവാസം : മാധ്യമങ്ങൾ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം : ഹൈക്കോടതി

കൊച്ചി : വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്ന് ഹൈക്കോടതി. പുനരധിവാസവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകിയെന്നും കോടതിയിടപെട്ട് നിയന്ത്രിക്കണമെന്നും സംസ്ഥാന സർക്കാറിന്റെ ആവശ്യത്തിലാണ് കോടതി നിർദേശം. അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം...
- Advertisment -

Most Popular

- Advertisement -