Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsബജറ്റ് :...

ബജറ്റ് : റാഗിങ് തടയാൻ ‘സിദ്ധാർഥൻ സ്റ്റുഡൻസ് ഡിസ്ട്രസ്സ്’ ആപ്പ്; തൊഴിലവസരത്തിനായി ഗ്ലോബൽ ജോബ് വാച്ച് ടവർ

തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ കോളേജുകളിലെ റാഗിങ് തടയാൻ ‘സിദ്ധാർഥൻ സ്റ്റുഡൻസ് ഡിസ്ട്രസ്സ്’ ആപ്പ്.ക്യാമ്പസുകളിൽ വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ സിദ്ധാർത്ഥൻ ആന്റി റാഗിങ് ആൻഡ് സ്റ്റുഡന്റ് വെൽഫെയർ ആക്ട് .തൊഴിൽ മേഖലയയിൽ മാറ്റത്തിന് തുടക്കമിടാൻ ഗ്ലോബൽ ജോബ് വാച്ച് ടവർ രൂപീകരിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു.

പെരുമ്പാവൂരിൽ ഫർണിച്ചർ ഹബ്ബും, അതോടൊപ്പം സ്വർണ്ണ വിനിമയ കേന്ദ്രവും ആഭരണ നിർമ്മാണ പാർക്കും സ്ഥാപിക്കും.മത്സ്യത്തൊഴിലാളികൾക്കായി ഫിഷറീസ് സബ് പ്ലാൻ ആവിഷ്‌കരിക്കും.വനിതകൾക്ക് മത്സ്യ വിപണനത്തിന് ‘ഷീ സ്കൂട്ടറുകളും’ അനുവദിക്കും.പൂന്തുറയിൽ ഫിഷിങ് ഹാർബർ നിർമിക്കും .

ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കും.വൺ കേരള കരുതൽ മിഷൻ വഴി ഗുരുതര രോഗബാധിതർക്കും പാവപ്പെട്ടവർക്കും നേരിട്ട് സഹായം എത്തിക്കും.ടൂറിസത്തെ ഔദ്യോഗികമായി വ്യവസായമായി പ്രഖ്യാപിക്കും. അർത്തുങ്കൽ ബസലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കാക്കഴം പള്ളി, മണ്ണാറശ്ശാല, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാന്ദമയി മഠം, ഓച്ചിറ ക്ഷേത്രം എന്നിവയെ ബന്ധിപ്പിച്ചു തീർത്ഥാടന ടൂറിസം സർക്യൂട്ട് നടപ്പാക്കും.

സ്ത്രീകൾക്കെതിരായ കുറ്റകൃത്യം തടയാൻ മകൾക്കൊപ്പം പദ്ധതി,ഓപ്പറേഷൻ തൂഫാന് 10 കോടി, പൊന്നാനി കേന്ദ്രമാക്കി കൾച്ചറൽ ബിനാലേ,മലപ്പുറത്ത് കാൻസർ സെന്റർ,തൃത്താലയിൽ കെ.ആർ. നാരായണൻ സിവിൽ സർവീസ് അക്കാഡമി,എറണാകുളത്ത് സലിം കുമാറിന് സ്മാരകം നിർമിക്കാൻ 1 കോടി,ചാലക്കുടിയിൽ പനമ്പിള്ളി ഗോവിന്ദ മോനോൻ സ്മാരകം തുടങ്ങിയവയും ബജറ്റ് പ്രഖ്യാപനങ്ങളിൽ ഉൾപ്പെടുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഖിലകേരള പ്രൊഫഷണൽ വടംവലി മത്സരം

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി സർഗക്ഷേത്ര കൾച്ചറൽ അക്കാദമിക് മീഡിയ സെന്റർ സ്പോർട്സ് ആൻഡ് വെൽനസ് ഫോറത്തിന്റെ അഭിമുഖ്യത്തിൽ സൗപർണിക അഖിലകേരള പ്രൊഫഷണൽ വടംവലി മത്സരം ചെത്തിപ്പുഴ സതേൺ ഫെർട്ടിലൈസേഴ്‌സ് തഗ്‌ അരീനയിൽ (സർഗക്ഷേത്ര...

മണിയാര്‍ ബാരേജിന്റെ സ്പില്‍വെ ഷട്ടറുകള്‍ ഉയര്‍ത്തും; ജാഗ്രതാ നിര്‍ദ്ദേശം

പത്തനംതിട്ട : കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം കക്കാട്ടാറിന്റെ വൃഷ്ടി പ്രദേശത്ത് പ്രതീക്ഷിക്കുന്ന മഴയും കക്കാട്ടാറിലൂടെയുള്ള ഇപ്പോഴത്തെ നീരൊഴുക്കും പരിഗണിച്ച് മണിയാര്‍ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം അത് 34.62 മീറ്ററായി...
- Advertisment -

Most Popular

- Advertisement -