Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsKochiസവർക്കറെക്കുറിച്ച് ചോദ്യം...

സവർക്കറെക്കുറിച്ച് ചോദ്യം : അധ്യാപകന്റെ സസ്പെൻഷന് സ്റ്റേ

കൊച്ചി : സ്കൂൾ ഫ്രീഡം ക്വിസിൽ വി ഡി സവർക്കറുമായി ബന്ധപ്പെട്ട് ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകന്റെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു. കാസർകോട് പള്ളത്തടുക്ക എ.യു.പി സ്കൂളിലെ അധ്യാപകൻ കെ ഗുരുപ്രസാദിന്റെ സസ്പെൻഷനാണ് ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തത്.

ആഗസ്റ്റ് ആറിന് നടന്ന സോഷ്യൽ സയൻസ് ക്ലബ്ബ് ഫ്രീഡം ക്വിസിൽ ബ്രിട്ടിഷുകാരിൽനിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമരസേനാനി ആര് എന്ന ചോദ്യമാണ് വിവാദത്തിന് കാരണമായത് . ചരിത്രവസ്തുതകൾക്ക് നിരക്കാത്തതും തെറ്റിദ്ധാരണ പരത്തുന്നതുമായ ചോദ്യം തയ്യാറാക്കിയെന്ന് പറഞ്ഞാണ് അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തത്.ഇതിനെതിരെ ഗുരുപ്രസാദ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വിജു എബ്രഹാം ഉൾപ്പെട്ട ബെഞ്ചിന്‍റെ നടപടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലപ്പുറത്ത് സ്ഫോടക വസ്തു പിടികൂടിയ സംഭവം ; 5 ജില്ലകളിൽ NIA പരിശോധന

മലപ്പുറം : മലപ്പുറത്തെ ഹോളോബ്രിക്സ് സ്ഥാപനത്തിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതിന്‍റെ ഭാഗമായി അഞ്ച് ജില്ലകളിൽ എൻഐഎ പരിശോധന. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് എൻഐഎ പരിശോധന. കൊച്ചി എൻഐഎ യൂണിറ്റിന്‍റെ...

ശബരിമല സ്വർണക്കൊള്ളക്കേസ് : പ്രതികള്‍ വെളിപ്പെടുത്തിയതിന്റെ മൂന്നിരട്ടി സ്വര്‍ണം കടത്തിയെന്ന് വിഎസ്എസ്‌സി റിപ്പോർട്ട്

പത്തനംതിട്ട : ശബരിമല ശ്രീകോവില്‍ പാളികളില്‍ നിന്നും പ്രതികള്‍ വെളിപ്പെടുത്തിയതിന്റെ മൂന്നിരട്ടി സ്വര്‍ണം കടത്തിയെന്ന് വിഎസ്എസ്‌സി അന്തിമ പരിശോധനാ ഫലം. ശനിയാഴ്‌ച്ച എസ്‌ഐടിക്ക് ലഭിച്ച പരിശോധനാ ഫലം ഇടക്കാല റിപ്പോര്‍ട്ടിനൊപ്പം ഇന്ന് ഹൈക്കോടതിയില്‍...
- Advertisment -

Most Popular

- Advertisement -