Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsറബർ തോട്ടത്തിൽ...

റബർ തോട്ടത്തിൽ തലയോട്ടിയും അസ്ഥികൂടങ്ങളും കണ്ടെത്തിയ സംഭവം: പുരുഷൻ്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു

റാന്നി : പെരുനാട്ടിലെ കുനങ്കരയിൽ റബർ തോട്ടത്തിൽ തലയോട്ടിയും അസ്ഥികൂടങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇവ 60 വയസ് കഴിഞ്ഞ പുരുഷൻ്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന പരിശോധനയിലാണ് ഫോറൻസിക് വിഭാഗം ഇത് സ്ഥിരീകരിച്ചത്.

വെള്ളിയാഴ്ചയാണ് റബർ തോട്ടത്തിൽ തലയോട്ടിയും അസ്ഥികൂട ഭാഗങ്ങളും പെരുനാട് പൊലീസ് കണ്ടെത്തിയത്. ഇവിടം മരം മുറിക്കാൻ എത്തിയവരാണ് തലയോട്ടിയും മറ്റു ഭാഗങ്ങളും കിടക്കുന്നത് കണ്ടത്.

പൊലീസ് നടത്തിയ പരിശോധനയിൽ പിന്നീട് ഒരു ഷർട്ട് കൂടി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഒന്നര വർഷമായി ടാപ്പിങ് ഇല്ലാതെ കിടന്ന പ്രദേശമായിരുന്നു ഇത്. പ്രദേശവാസികളെ ചോദ്യം ചെയ്തതിൽ നിന്ന് ഇതുവരെ തുമ്പൊന്നും ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാന സർക്കാർ വാർഷികാഘോഷങ്ങൾക്ക് ഇന്ന് സമാപനം

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് തിരുവനന്തപുരത്ത് സമാപനം. പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സർക്കാരിന്റെ കഴിഞ്ഞ...

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിയമനത്തിന് കൈക്കൂലിയെന്ന ജി സുധാകരന്റെ ആരോപണം : വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സിപിഎം

ആലപ്പുഴ : ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിയമനത്തിന് കൈക്കൂലിയെന്ന ജി സുധാകരന്റെ ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സിപിഎം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സിപിഐഎം നേതാവ് എച്ച് സലാം നേരിട്ട് പരാതി നല്‍കി....
- Advertisment -

Most Popular

- Advertisement -