Tuesday, October 27, 2026
No menu items!

subscribe-youtube-channel

HomeNewsകാഴ്ച ചാരിറ്റബിൾ...

കാഴ്ച ചാരിറ്റബിൾ ട്രസ്റ്റ് ചരിത്ര സെമിനാർ പരമ്പര: ഒരു ദേശത്തിന്റെ കഥ തേടി 18-ന്

തിരുവല്ല: തിരുവല്ലയുടെ സാമൂഹിക-സാംസ്കാരിക-പൈതൃക മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന കാഴ്ച ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ചരിത്ര സെമിനാർ പരമ്പരയായ ‘ഒരു ദേശത്തിന്റെ കഥ തേടി’ എന്ന പരിപാടിയുടെ രണ്ടാം ഏട് ജൂലൈ 18-ന് നടക്കും.  രാവിലെ 9-ന് നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നത്.

നിരണത്തിന്റെ പ്രാദേശിക ചരിത്രവും ബഹുസ്വര സാംസ്കാരിക പൈതൃകവും വിവിധ വീക്ഷണങ്ങളിലൂടെ വിശകലനം ചെയ്യുന്ന സെമിനാറിൽ അഞ്ച് പ്രധാന വിഷയങ്ങളിലാണ് ചർച്ച ചെയ്യുക. പ്രാചീന തുറമുഖമായ നെൽക്കിണ്ട, നിരണം പള്ളിയും മാർത്തോമയുടെ മാർഗവും, തൃക്കപാലീശ്വരവും നിരണത്തിന്റെ ക്ഷേത്രപൈതൃകവും, കണ്ണശ്ശ കവികൾ, മാലിക് ദിനാർ ജുമാ മസ്ജിദ് എന്നിവയെ ആസ്പദമാക്കി പ്രമുഖ ചരിത്രകാരന്മാരും വിദഗ്ദ്ധരും പ്രഭാഷണങ്ങൾക്കും ചർച്ചകൾക്കും നേതൃത്വം നൽകും.

ചടങ്ങിൽ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ സെമിനാറിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. ഷിബു തോമസ് അമ്പല്ലൂർ അധ്യക്ഷത വഹിക്കും.  ജില്ലാ പഞ്ചായത്ത് അംഗം  സാം ഈപ്പൻ മുഖ്യാതിഥിയാകും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യൻ നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ഐഎൻഎസ് മംഗ്രോൾ സേനയുടെ ഭാഗമായി

മുംബൈ : സമുദ്രാതിർത്തിയിലെ സുരക്ഷ ശക്തമാക്കാനും ശത്രു അന്തർവാഹിനികളെ കണ്ടെത്തി പ്രതിരോധിക്കാനുമുള്ള ശേഷി വർധിപ്പിച്ച് ഇന്ത്യൻ നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ഐഎൻഎസ് മംഗ്രോൾ ഇന്ന് സേനയുടെ ഭാഗമായി. തീരക്കടലിലെ അന്തർവാഹിനി വേട്ടയ്‌ക്കായി പ്രത്യേകം...

സപ്ലൈകോ ഫെയറുകൾ നാളെ (ഏപ്രിൽ 13 ) തുറന്നു പ്രവർത്തിക്കും

തിരുവനന്തപുരം : സപ്ലൈകോയുടെ എല്ലാ വിഷു - ഈസ്റ്റർ ഫെയറുകളും സൂപ്പർ മാർക്കറ്റുകളും നാളെ (ഏപ്രിൽ 13 ഞായറാഴ്ച) തുറന്നു പ്രവർത്തിക്കും. മാവേലി സ്റ്റോറുകൾ ഞായറാഴ്ച പ്രവർത്തിക്കില്ല. വിഷുദിവസം ഫെയറുകൾക്കും സപ്ലൈകോ വില്പനശാലകൾക്കും...
- Advertisment -

Most Popular

- Advertisement -