Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiതൊണ്ടിമുതൽ കേസിൽ...

തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടിയുമായി ബാർ കൗൺസിൽ

കൊച്ചി : തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി അഡ്വ. ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടി ബാർ കൗൺസിൽ ഇന്ന് പരിഗണിക്കും. ബാർ കൗൺസിലിന്‍റെ മൂന്നംഗ അച്ചടക്ക സമിതിയാണ് വിഷയം പരിശോധിക്കുക. തൊണ്ടിമുതൽ കേസിൽ 3 വർഷത്തെ തടവുശിക്ഷ ലഭിച്ചതോടെ എം എൽ എ സ്ഥാനം നഷ്ടമായ ആന്‍റണി രാജുവിന്‍റെ അഭിഭാഷക പട്ടവും നഷ്ടമാകുമോ എന്നതാണ് ഇനി അറിയാനുള്ളത്. ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടികളിൽ ഇന്ന് ചേരുന്ന ബാർ കൗൺസിൽ യോഗം തീരുമാനിക്കും.

കേസുമായി ബന്ധപ്പെട്ട പരാതികളെ തുട‍ർന്നുള്ള നടപടികളുടെ ഭാഗമായി ആന്‍റണി രാജുവിനും, ബന്ധപ്പെട്ട കക്ഷികൾക്കും ബാർ കൗൺസിൽ നോട്ടീസ് നൽകും. വിശദമായ വാദം കേട്ട ശേഷമായിരിക്കും നടപടികളിലേക്ക് ബാർ കൗൺസിൽ കടക്കുക. ആന്‍റണി രാജുവിന്റെ നടപടി ഗുരുതരമെന്നും, നാണക്കേടെന്നുമാണ് ബാർ കൗൺസിലിന്‍റെ വിലയിരുത്തൽ. കേസിൽ മൂന്നുവർഷം തടവിനാണ് ആന്‍റണി രാജുവിനെ നെടുമങ്ങാട് കോടതി ശിക്ഷിച്ചത്.

അതേ സമയം തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ട് ആന്‍റണി രാജു അയോഗ്യനായതോടെ തിരുവനന്തപുരം മണ്ഡലത്തിൽ ഉചിതമായ സ്ഥാനാര്‍ത്ഥിയെ  കണ്ടെത്തുന്ന തിരക്കിലാണ്  ജനാധിപത്യ കേരള കോണ്‍ഗ്രസ്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അവധിക്കാല പരിശീലനകളരി

ചങ്ങനാശേരി : ചെത്തിപ്പുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സർഗക്ഷേത്രയുടെ കുട്ടികൾക്കായുള്ള പരിശീലന കളരിയുടെ ഭാഗമായി അവധിക്കാലത്ത്‌ കലാ , ഭാഷ, വ്യക്തിത്വ വികസനം , സിവിൽ സർവീസ് എന്നീ മേഖലകളിൽ ഏപ്രിൽ 24 മുതൽ...

അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് തുടക്കമായി

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ അശ്വതി, മീനഭരണി, കാർത്തിക  ഉത്സവത്തിന് തുടക്കമായി. ഇന്ന് രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം വൈകിട്ട് 7 ന് ഉത്രമേൽ, പായിപ്പാട് ശ്രീപാർവ്വതി തിരുവാതിര സംഘത്തിന്റെ തിരുവാതിരകളി...
- Advertisment -

Most Popular

- Advertisement -