Friday, November 20, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorമിത്രപ്പുഴ കടവിൽ...

മിത്രപ്പുഴ കടവിൽ കുളിക്കാനിറങ്ങിയ  തീർത്ഥാടകൻ മരിച്ചു

ചെങ്ങന്നൂർ: മിത്രപ്പുഴ ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയ ശബരിമല തീർത്ഥാടകൻ മരിച്ചു. തമിഴ്നാട് സ്വദേശി ഗണേശനാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. വെള്ളത്തിലേക്ക് ഇറങ്ങിയ സ്വാമിമാർക്കിടയിൽ നിന്നും ഇയാൾ കമ്പിവേലി ഉള്ള ഭാഗത്തു കാൽ വഴുതി വെള്ളത്തിലേക്ക് താഴ്ന്നു പോകുകയായിരുന്നു.

തമിഴ്നാട്ടിൽ നിന്നും എട്ട് പേർ അടങ്ങുന്ന സംഘമാണ് രാവിലെ 5 മണിയോടെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഇവർ ടാക്സി മാർഗം പമ്പയിലേക്ക് പോകുന്നതിനു മുമ്പ് മിത്രപ്പുഴ ആറാട്ടുകടവിൽ കുളിക്കുന്നതിനായി എത്തി. ഇതിനിടയിലാണ് കാൽ വഴുതി കയത്തിലേക്ക് വീണത്.

നദിയിൽ വെള്ളം കൂടുതൽ ആയതിനാൽ നല്ല ഒഴുക്കുമുണ്ടായിരുന്നു. വെളളത്തിൽ  താഴ്ന്നുപോയ ഇദ്ദേഹത്തെ മുക്കാൽ മണിക്കൂറിനു ശേഷമാണ് കണ്ടെത്തിയത്. ചെങ്ങന്നൂർ പൊലീസും ഫയർ ഫോഴ്സും എത്തി മൃതദേഹം  താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണ്ണന്തല രഞ്ജിത്ത് വധക്കേസ് : 11 പ്രതികൾക്കും ജീവപര്യന്തം ; രണ്ട് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

തിരുവനന്തപുരം : മണ്ണന്തല രഞ്ജിത്ത് വധക്കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം വിധിച്ച് തിരുവനന്തപുരം നാലാം അഡിഷണൽ സെഷൻസ് കോടതി.ഒന്നാം പ്രതിക്കും പതിനൊന്നാം പ്രതിക്കും ഇരട്ട ജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്.സിപിഎം നേതാവും ഒന്നാം പ്രതിയുമായ അമ്പലമുക്ക്...

മൺസൂൺ ടൂറിസം : വാഗമൺ പൈൻമരക്കാടുകൾ വിനോദസഞ്ചാരികളുടെ വേദിയാകുന്നു

പാലാ: മൺസൂൺ ടൂറിസത്തിന്റെ പുത്തൻ സാധ്യതകൾക്ക് വാഗമൺ പൈൻമരക്കാടുകൾ വേദിയാകുന്നു.  മഴ നനഞ്ഞ് വാഗമണ്ണിലെ പൈൻ മരക്കാട്ടിലെത്താൻ വിനോദസഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന പ്രദേശങ്ങളിലൊന്നായ വാഗമണ്ണിലെ പൈൻ വനങ്ങൾക്ക് പേരുകേട്ടതാണ്. ശരാശരി...
- Advertisment -

Most Popular

- Advertisement -