Friday, October 16, 2026
No menu items!

subscribe-youtube-channel

HomeEdathuaകാർ മരത്തിലിടിച്ച്...

കാർ മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു

എടത്വ: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു. എടത്വ ഒലക്കപാടിൽ പരേതനായ തോമസിന്റെ ഭാര്യ പി.സി. ഏലിക്കുട്ടി (ഏലമ്മ-74) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5 മണിക്ക് അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയിൽ നെടുമ്പ്രം മണക്ക് ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏലിക്കുട്ടിയെ ഡിസ്ചാർജ് ചെയ്ത ശേഷം മകനും ബന്ധുവിനുമൊപ്പം വീട്ടിലേയ്ക്ക് മടങ്ങും വഴിയാണ് നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ചത്. ഓടികൂടിയ നാട്ടുകാർ എടത്വ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് എസ്ഐമാരായ സുധീർ, റിജോ, എഎസ്ഐ മുഹമ്മദ് കുഞ്ഞ് എന്നിവർ സംഭവ സ്ഥലത്തെത്തി അപകടത്തിപെട്ട ഏലിയാമ്മയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാർ ഓടിച്ചിരുന്ന മകൻ റോൺസിക്കും ബന്ധുവായ ഒലക്കപാടിൽ ലാലിച്ചന്റെ മകൻ ലിജിനും കാലിനും കൈക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരും തിരുവല്ലയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പോലിസ് മേൽ നടപടി സ്വീകരിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു

തിരുവല്ല : കുറ്റൂർ  മാമ്മൂട്ടിൽപ്പടി -  ഏറ്റുകടവ് റോഡിന്റെ  ശോചനീയാവസ്ഥ  പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്  ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ  പ്രതിഷേധയോഗം സംഘടിപ്പിച്ചു. ജനകീയ സംരക്ഷണ സമിതി കൺവീനർ രാജു വാണിയപ്പുരയ്ക്കൽ  ഉദ്ഘാടനം ചെയ്തു....

മൂന്നര വർഷത്തിനിടെ 42 ലക്ഷം പേർക്ക് കുടിവെള്ളമെത്തിക്കാനായി: മന്ത്രി റോഷി അഗസ്റ്റിൻ

ആലപ്പുഴ: കഴിഞ്ഞ മൂന്നര വർഷത്തിനിടെ 42 ലക്ഷം പേർക്ക് കുടിവെള്ളമെത്തിക്കാൻ സർക്കാരിന് സാധിച്ചതായി ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ആലപ്പുഴ നഗരസഭയിൽ അമൃത്, കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പഴവങ്ങാടി, ചന്ദനക്കാവ്...
- Advertisment -

Most Popular

- Advertisement -