Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅൽ ഫലാഹ്...

അൽ ഫലാഹ് സർവകലാശാലയുടെ 139 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി അൽ ഫലാഹ് യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളിലെ 54 ഏക്കർ ഭൂമി ഉൾപ്പെടെ 139 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഹരിയാനയിലെ യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളിലെ ഓഫീസ് കെട്ടിടങ്ങൾ, ഡിപ്പാർട്ട്മെന്റൽ ബ്ലോക്കുകൾ, വിദ്യാർത്ഥി ഹോസ്റ്റലുകൾ എന്നിവയുൾപ്പെടുള്ള വസ്തുക്കളാണ് കണ്ടുകെട്ടിയത്.

അൽ ഫലാഹ് യൂണിവേഴ്‌സിറ്റി ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖിയും അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റും ചേ‍‍ർന്ന് 493 കോടി രൂപ തട്ടിപ്പിലൂടെ സമ്പാദിച്ചതായാണ് ഇഡിയുടെ കണ്ടെത്തൽ.കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു. അൽ ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്തിരുന്നതും പഠിക്കുന്നതും ആയ ഡോക്ടർമാരാണ് വൈറ്റ് കോളർ ഭീകരവാദക്കേസിൽ ഉൾപ്പെട്ടത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി

കൊച്ചി : ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വിഡിയോ ചിത്രീകരണം നടത്തുന്നതിന് ഹൈക്കോടതി നിയന്ത്രണമേർപ്പെടുത്തി.വിവാഹ ചടങ്ങുകള്‍ക്കും മറ്റു മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വിഡിയോ ചിത്രീകരണം അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി.ക്ഷേത്രം നടപ്പന്തൽ പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നും...

കർഷകർ ഉന്നയിച്ചിരുന്ന ജനകീയ പ്രശ്നങ്ങൾക്ക്  കേരള കോൺഗ്രസിന് പരിഹാരം കാണാൻ സാധിച്ചത്  വലിയ രാഷ്ട്രീയ നേട്ടമാണ്: ഡോ സ്റ്റീഫൻ ജോർജ്

തിരുവല്ല: പതിറ്റാണ്ടുകളായി കർഷകർ ഉന്നയിച്ചുകൊണ്ടിരുന്ന പ്രധാനപ്പെട്ട ജനകീയ പ്രശ്നങ്ങൾക്ക്  കേരള കോൺഗ്രസ് എം എൽ ഡി എഫിന്റെ ഭാഗമായതിനുശേഷം  പരിഹാരം കാണാൻ സാധിച്ചത് പാർട്ടിയുടെ ഏറ്റവും വലിയ രാഷ്ട്രീയ നേട്ടമാണെന്ന് കേരള കോൺഗ്രസ്...
- Advertisment -

Most Popular

- Advertisement -