Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsChennaiയുവതി ട്രെയിനിൽ...

യുവതി ട്രെയിനിൽ നിന്ന് വീണു മരിച്ചു

ചെന്നൈ : ഭര്‍ത്താവിനും മകൾക്കുമൊപ്പം ചെന്നൈയിലേക്ക് പുറപ്പെട്ട യുവതി ട്രെയിനിൽ നിന്ന് വീണു മരിച്ചു.മലപ്പുറം ശുകപുരം കാരാട്ട് സദാനന്ദന്റെ മകള്‍ രോഷ്ണി (30) ആണ് അപകടത്തില്‍പ്പെട്ടത് .ബുധനാഴ്ച രാവിലെ ആറുമണിയോടെ തിരുവനന്തപുരം–ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ നിന്നാണ് വീണു മരിച്ചത്.

ചോളാര്‍പെട്ടിനു സമീപം എത്തിയപ്പോൾ ശുചിമുറിയിലേക്കു പോയ രോഷ്നി തിരിച്ചെത്താത്തതിനെ തുടർന്ന് ഭര്‍ത്താവ് രാജേഷ് കാട്പാടി റെയിൽവേ സ്റ്റേഷനിൽ പരാതി നൽകി.തുടർന്ന് നടന്ന അന്വേഷണത്തിൽ പുതുക്കോവിലിൽ റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്തൃപിതാവിനെ കാണാനായാണ് കുടുംബം യാത്ര തിരിച്ചത് .ബിരുദാനന്തര ബിരുദധാരിയായ രോഷ്ണി മൂന്ന് പിഎസ്‌സി പരീക്ഷകളിലും ദേവസ്വംബോര്‍ഡ് പരീക്ഷയിലും വിജയിച്ച് ജോലി പ്രതീക്ഷിച്ചിരിക്കെയാണ് അപകടം .പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാട്ടുകാർക്കൊപ്പം ഓണമാഘോഷിച്ച് രാജ്യാന്തര ഉത്തരവാദിത്വ ടൂറിസം സംഘം

കോട്ടയം: ഓണക്കളികൾ കളിച്ചും സദ്യയുണ്ടും  ഓണാഘോഷത്തെ അടുത്തറിഞ്ഞ്  വിദേശ പ്രതിനിധി സംഘം. ഓണത്തെ രാജ്യാന്തര ടൂറിസം മാർക്കറ്റിൽ  അവതരിപ്പിക്കുന്നതിൻ്റെ ഭാഗമായി ഉത്തരവാദിത്ത ടൂറിസം മിഷൻ സംഘടിപ്പിച്ച കൾച്ചറൽ എക്സ്ചേഞ്ച്  പ്രോഗ്രാമിനായി എത്തിയവരാണ്  കോട്ടയം...

തിരുവനന്തപുരത്ത് നാലാം ക്ലാസ് വിദ്യാർഥിനിക്ക് എച്ച്1 എൻ1

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ വിദ്യാർത്ഥിനിക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു. കല്ലമ്പലം നാവായിക്കുളം വെട്ടിയറ എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. കുട്ടി കൊട്ടിയം കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
- Advertisment -

Most Popular

- Advertisement -