കോട്ടയം : വാഹനാപകടത്തിൽ മരിച്ച നടനും മിമിക്രി കലാകാരനുമായിരുന്ന കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി നഷ്ടപരിഹാരം വിധിച്ച് കോട്ടയം എംഎസിടി കോടതി.നഷ്ടപരിഹാരത്തുകയ്‌ക്ക് പുറമെ പലിശയും കോടതി ചെലവും ഉൾപ്പെടെയാണ് ആകെ 1.77 കോടി രൂപ നൽകാൻ കോടതി ഉത്തരവിട്ടത്.
ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി 30 ദിവസത്തിനകം തുക കോടതിയിൽ കെട്ടിവയ്ക്കണമെന്നു കോടതി നിർദേശിച്ചു.സുധിയുടെ രണ്ടു മക്കള്‍ക്കും ഭാര്യയ്ക്കും അമ്മയ്ക്കും ആണ് നഷ്ടപരിഹാരത്തുക ലഭിക്കുക.2023 ജൂൺ അഞ്ചിന് തൃശൂർ കയ്പമംഗലത്തു വച്ചാണ് അപകടമുണ്ടായത്.സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാർ പിക്കപ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.





