Friday, October 30, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസങ്കൽപ്പ് ;...

സങ്കൽപ്പ് ; മികച്ച സ്റ്റാർട്ട് അപ്പ് ആശയങ്ങൾക്ക് വഴി തുറന്ന്   ജില്ലാ ഭരണകൂടം

ആലപ്പുഴ : ജില്ലയുടെ പരമ്പരാഗത തൊഴിൽ മേഖലകളായ കൃഷി, മത്സ്യബന്ധനം, ടൂറിസം, കയർ, മാലിന്യ സംസ്കരണം, ഭക്ഷ്യ സംസ്കരണം തുടങ്ങിയ മേഖലകൾ അഭിമുഖികരിക്കുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണുവാനും പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തി യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണ കേന്ദ്രത്തിന്റെ “സങ്കൽപ്പ്”പദ്ധതി പുരോഗമിക്കുന്നു.

സ്കൂൾ കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ 45 വയസ്സ് വരെ പ്രായമുള്ളവർക്ക് പ്രേജക്ട് രജിസ്റ്റർ ചെയ്യാൻ നേരത്തെ അവസരം നൽകിയിരുന്നു. രജിസ്റ്റർ ചെയ്തതിൽ ആലപ്പുഴയുടെ പരമ്പരാഗത മേഖലയുടെ വികസനത്തിന് അനുയോജ്യമായ 25 ഓളം പദ്ധതികൾ തെരഞ്ഞെടുത്ത് ബന്ധപ്പെട്ട വകുപ്പിന്റെ ജില്ലാ ഉദ്യോഗസ്ഥർ അടങ്ങുന്ന സ്ക്രീനിംഗ് കമ്മറ്റി പരിശോധിച്ച് വിലയിരുത്തുകയും ചെയ്തു.

സ്ക്രീനിംഗ് കമ്മിറ്റിയുടെ റാങ്കിംങ്ങിൽ ഒന്ന്, രണ്ട് സ്ഥാനം ലഭിച്ച 18 പേർ  പദ്ധതി അവതരണത്തിന് കളക്ട്രേറ്റിൽ എത്തി.  ക്ഷണം ലഭിച്ചവർ തങ്ങളുടെ സംരഭ ആശയങ്ങൾ കഴിഞ്ഞ ദിവസം കളക്ട്രേറ്റിൽ എത്തി അവതരിപ്പിച്ചു.
ബന്ധപ്പെട്ട ജില്ലാ തല ഉദ്യോഗസ്ഥർ ഈ ആശയങ്ങൾ 5 മാനദണ്ഡങ്ങൾ വച്ച് പഠിക്കുകയും ഓരോ സ്റ്റാർട്ടപ്പ് ഐഡിയകളും 100 മാർക്കിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുകയും ചെയ്യും.

തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പ് ഐഡിയകളുടെ സാധ്യതകൾ വിലയിരുത്തിയതിന് ശേഷം ഓരോ സംരഭക ആശയങ്ങളും ഏത് സ്കീമുമായി ബന്ധപ്പെടുത്താം എന്ന ചർച്ചയും ഓരോ സ്റ്റാർട്ടപ്പിനും എത്ര സാമ്പത്തിക സഹായം വരെ ലഭിക്കും എന്ന കണ്ടെത്തലും ഉണ്ടാകും. സങ്കൽപ്പ് പദ്ധതിയുടെ കളക്ട്രേറ്റിൽ നടന്ന സ്ക്രീനിങ് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കല ഭാസ്ക്കർ ഉദ്ഘാടനം ചെയ്തു. ജില്ല വ്യവസായ കേന്ദ്രം, ലീഡ് ബാങ്ക് , സ്റ്റാർട്ടപ്പ് മിഷൻ, ബന്ധപ്പെട്ട  വകുപ്പുകൾ എന്നിവർ സ്ക്രീനിങ്ങിന് നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പഠനോപകരണങ്ങൾ വിതരണം ചെയ്തു

തിരുവല്ല : ജെസിഐ തിരുവല്ലയുടെ ആഭിമുഖ്യത്തിൽ വള്ളംകുളം നാഷണൽ സ്കൂളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ സെമിനാർ നടത്തി,പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജെസിഐ തിരുവല്ലയൂടെ പ്രസിഡൻ്റ് JFP ജെറി ജോഷി നിർദ്ധനരായ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ ജെസിഐ...

കൊച്ചിയിലെ വേടന്റെ പരിപാടി : 200-ഓളം പേർക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി : ഡൽഹിയിലെ സിജെപി സമരത്തിന് പിന്തുണ അറിയിച്ച് കൊച്ചിയിൽ റാപ്പർ വേടന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിക്കെതിരെ കേസെടുത്ത് പൊലീസ്. അനുമതിയില്ലാതെ സംഘം ചേർന്നതിനും ഗതാഗത തടസ്സം സൃഷ്ടിച്ചതിനുമാണ് കേസ് .വേടന്റെ മാനേജർ...
- Advertisment -

Most Popular

- Advertisement -