Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsKollamപീഡന ശ്രമം...

പീഡന ശ്രമം : കൊല്ലത്ത് 64 കാരൻ അറസ്റ്റിൽ

കൊല്ലം : പരവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 64 കാരൻ അറസ്റ്റിൽ. പൂതക്കുളം മുക്കട സ്വദേശി പ്രസന്നനാണ് പിടിയിലായത്. ഇയാൾ ഓട്ടോഡ്രൈവറാണ്. കഴിഞ്ഞ ദിവസം സ്കൂളിൽ നിന്നെത്തിയ പെൺകുട്ടി മാതാപിതാക്കൾ തമ്മിലുള്ള വഴക്കുകണ്ട് വീട്ടിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു .തുടർന്ന് രക്ഷിതാക്കൾ സുഹൃത്തായ പ്രസന്നനെ ഫോണിൽ വിളിച്ച് മകളെ ഓട്ടോയുമായി പോയി അന്വേഷിക്കാൻ ആവശ്യപ്പെട്ടു.

പെൺകുട്ടിയെ 3 കിലോമീറ്റർ അപ്പുറമുള്ള ബസ് സ്റ്റോപ്പിൽ വെച്ച് കണ്ടെത്തിയ പ്രസന്നൻ കുട്ടിയെ തന്‍റെ വീട്ടിലെത്തിക്കുകയുംഅവിടെ വച്ച് കടന്നു പിടിക്കുകയും ചെയ്തെന്നാണ് പരാതി.ഭയന്നോടിയ കുട്ടി വീട്ടിൽ എത്തി അമ്മയോട് വിവരം പറയുകയായിരുന്നു. വിവരമറിഞ്ഞ കുട്ടിയുടെ മാതാപിതാക്കൾ പരവൂർ പൊലീസിൽ പരാതി നൽകി. തുടർന്ന് പൂതക്കുളത്തെ വീട്ടിൽ നിന്ന് പോലീസ് പ്രസന്നനെ പിടികൂടി.വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുദ്ധം ഉടൻ അവസാനിപ്പിക്കണം : റഷ്യക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

വാഷിംഗ്‌ടൺ : യുക്രൈനുമായുള്ള യുദ്ധം റഷ്യ ഉടൻ അവസാനിപ്പിക്കണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. യുദ്ധം അവസാനിപ്പിക്കാൻ കരാർ ഉണ്ടാക്കണെമെന്നും അല്ലെങ്കിൽ റഷ്യൻ ഉത്പന്നങ്ങൾക്ക് ഉയർന്ന നികുതിയും തീരുവയും ചുമത്തുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്...

അടൂർ പോലീസ് സ്റ്റേഷൻ അതിക്രമക്കേസ്: ശ്രീനാദേവിയുടെ നടപടികളിൽ കോൺഗ്രസിൽ അതൃപ്തി

പത്തനംതിട്ട : അടൂർ പോലീസ് സ്റ്റേഷനിലെ അതിക്രമവുമായി ബന്ധപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ നടപടികളിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി ശക്തമാകുന്നു. തുടർച്ചയായ വിവാദങ്ങൾ പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന...
- Advertisment -

Most Popular

- Advertisement -