Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNew Delhiസെൻസസ് :...

സെൻസസ് : പിന്നാക്ക വിഭാഗത്തിൽ എത്ര പേർ ഉണ്ടെന്ന് സർക്കാർ അറിയണം- സുപ്രീം കോടതി

ന്യൂഡൽഹി : പിന്നാക്ക വിഭാഗത്തിൽ എത്ര പേർ ഉണ്ടെന്ന് സർക്കാരിന് അറിയണമെന്ന് സുപ്രീം കോടതി. സെൻസസിന്റെ ഭാഗമായി ജാതി തിരിച്ചുള്ള കണക്കെടുപ്പ് നടത്തുന്നതിനെതിരായ പൊതു താത്പര്യ ഹർജി തള്ളിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. അത് നയപരമായ തീരുമാനം ആണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സെൻസസിൽ ജാതി കണക്കെടുപ്പ് നടത്തണമോ, വേണ്ടയോ എന്നത് നയപരമായ തീരുമാനമാണ്. അതിൽ ഇടപെടാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. പൊതു പ്രവർത്തകനായ സുധാകർ ഗുംമുലയാണ് സുപ്രീം കോടതിയിൽ പൊതു താത്പര്യ ഹർജി ഫയൽ ചെയ്തത്.

കേന്ദ്ര സർക്കാർ നടത്തുന്ന വരാനിരിക്കുന്ന സെൻസസിന്റെ ഭാഗമായി ജാതി തിരിച്ചുള്ള വിവരശേഖരണം നടത്തുന്നതിൽ യാതൊരു തെറ്റുമില്ല. പിന്നാക്ക വിഭാഗത്തിൽ എത്രപേരുണ്ടെന്നും അവർക്കായി എത്തരം ക്ഷേമപ്രവർത്തനങ്ങളാണ് നടപ്പിലാക്കേണ്ടതെന്നും സർക്കാർ അറിഞ്ഞിരിക്കണമെന്നും കോടതി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിന്ദുവിന്റെ കുടുംബത്തിന് സഹായധനം മന്ത്രി വി.എൻ. വാസവൻ കൈമാറി

കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രിക്കെട്ടിടഭാഗം തകർന്നുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേപ്പോത്തുകുന്നേൽ ബിന്ദുവിന് സർക്കാർ പ്രഖ്യാപിച്ച സഹായധനം സഹകരണം - തുറമുഖം- ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ വീട്ടിലെത്തി കൈമാറി. വെള്ളിയാഴ്ച...

ഓർത്തഡോക്സ് ശുശ്രൂഷക പരിശീലന ക്യാമ്പ് സമാപിച്ചു

പരുമല: വിനയവും വിവേകവും മനുഷ്യനെ വിജയത്തിലേക്ക് നയിക്കുമെന്ന് യുഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. അഖില മലങ്കര ഓർത്തഡോക്സ്‌ ശൂശ്രൂഷക സംഘം വാർഷിക പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ...
- Advertisment -

Most Popular

- Advertisement -