Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകുറിച്ചിയിൽ സ്ഥാനാര്‍ത്ഥിയുടെ...

കുറിച്ചിയിൽ സ്ഥാനാര്‍ത്ഥിയുടെ വീടുകയറി ആക്രമണം : ആക്രമണത്തിന് പിന്നിൽ സിപിഎമ്മെന്ന് ബിജെപി

കോട്ടയം : കുറിച്ചി ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയും ബിജെപി ജില്ലാ സെക്രട്ടറിയുമായ ബി ആര്‍ മഞ്ജീഷിന്റെ വീടുകയറി ആക്രമണം. സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് ആരോപിച്ചു.

മന്ത്രിയുമായി അടുത്ത ബന്ധമുളള ഡോ. പത്മകുമാറിന്റെയും അനില്‍കുമാറിന്റെയും നേതൃത്വത്തിലായിരുന്നു ആക്രണമെന്നാണ് ബിജെപി ആരോപണം. ആക്രമണത്തില്‍ ആര്‍എസ്എസ് ജില്ലാ കാര്യകര്‍ത്താവായ ജി. ശ്രീകുമാറിനെ തലയില്‍ വാള് കൊണ്ടു വെട്ടി പരിക്കേല്‍പ്പിക്കുകയും മഞ്ജീഷിനെയും മനോജിനെയും കമ്പി വടി കൊണ്ടു മര്‍ദ്ദിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇത്തിത്താനത്തെ കഞ്ചാവ് മാഫിയയുമായി ബന്ധപ്പെട്ടാണ് ആക്രമണം. ക്രിമിനല്‍ കേസില്‍ ഉള്‍പ്പപ്പെട്ടവരാണ് സംഘത്തിലുണ്ടായിരുന്നത്. സിപിഎമ്മിനെതിരെ മത്സരിച്ചതാണ് സംഘത്തെ പ്രകോപിപ്പിക്കാൻ ഇടയാക്കിയതെന്നാണ് ആരോപണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊല്ലത്ത് സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം : യുവതിയെയും പ്രതി ചേർക്കും

കൊല്ലം : കൊല്ലം മൈനാഗപ്പള്ളി ആനൂർകാവിൽ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അജ്മലിനൊപ്പം കാറിലുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിയെയും പ്രതി ചേർക്കും .പ്രേരണാക്കുറ്റമാണ് ചുമത്തുക. സ്കൂട്ടർ യാത്രികരെ ഇടിച്ചു വീഴ്ത്തിയിട്ടും...

ചെങ്ങന്നൂരിൽ ജലവിതരണം മുടങ്ങും.

ചെങ്ങന്നൂർ: മിത്രപ്പുഴ കടവിൽ നിന്നുള്ള പമ്പിങ് മെയിൻ ലൈനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ  തിങ്കൾ ,ചൊവ്വ ദിവസങ്ങളിൽ ജലവിതരണം മുടങ്ങും. ചെങ്ങന്നൂർ മുനിസിപ്പാലിറ്റി യിലെ കിഴക്കേനട, മാർക്കറ്റ്,ടൗൺ, റെയിൽവെസ്റ്റേഷൻ, മുണ്ടൻകാവ്, പുലിക്കുന്ന് പ്രദേശങ്ങളിലാണ്  ...
- Advertisment -

Most Popular

- Advertisement -