Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsസ്വർണ അമ്പും...

സ്വർണ അമ്പും വില്ലും വെള്ളി ആനകളും അയ്യപ്പന് കാണിക്കയേകി തെലങ്കാന സംഘം

ശബരിമല: അയ്യപ്പന് സ്വർണത്തിൽ നിർമിച്ച അമ്പും വില്ലും വെള്ളി ആനകളും കാണിക്കയായി സമർപ്പിച്ച് തെലങ്കാന സംഘം. തെലങ്കാന സെക്കന്തരാബാദ് സ്വദേശി കാറ്ററിംഗ് ബിസിനസുകാരനായ അക്കാറാം രമേശാണ് 120 ഗ്രാം സ്വർണ അമ്പും വില്ലും, 400 ഗ്രാം വരുന്ന വെള്ളി ആനകളും സന്നിധാനത്തെത്തി കാണിക്ക നൽകിയത്.

തന്റെ മകനായ അഖിൽ രാജിന് എം.ബി.ബി.എസിന് ഗാന്ധി മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ചതിനെതുടർന്ന് താനും ഭാര്യ അക്കാറാം വാണിയും മകനുവേണ്ടി നേർന്ന കാണിക്കയാണിതെന്ന് അക്കാറാം രമേശ് പറഞ്ഞു. ഇപ്പോൾ രണ്ടാംവർഷ വിദ്യാർഥിയാണ് മകൻ.ഒമ്പതംഗ സംഘമായി പ്രഭുഗുപ്ത ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് ഇരുമുടിയുമേന്തി രമേശും കൂട്ടരും മല ചവിട്ടി കാണിക്കയർപ്പിച്ചത്.

മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയാണ് ശ്രീകോവിലിന് മുന്നിൽവെച്ച് കാണിക്ക ഏറ്റുവാങ്ങി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജന്തർമന്തർ സമരത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികളെന്ന് ഡൽഹി പോലീസിന്റെ കണ്ടെത്തൽ

ന്യൂഡൽഹി : നീറ്റ് പരീക്ഷയുടെ പേരിൽ പാറ്റപ്പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥികളുടെ ജന്തർമന്തർ സമരത്തിൽ കയറിക്കൂടിയത് ഏകദേശം 2873 കുറ്റവാളികളെന്ന് ഡൽഹി പോലീസിന്റെ പ്രഥമ കണ്ടെത്തൽ. അന്വേഷണവും പരിശോധനകളും തുടരുകയാണ്. ഔദ്യോഗിക പ്രഖ്യാപനം...

ലഹരി ശൃംഖലയുടെ വേരറുക്കണം – സർക്കാരിന്റെ ഓപ്പറേഷൻ തൂഫാന് പിന്തുണ : മലങ്കരസഭ

കോട്ടയം : ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് കേരള സമൂഹത്തെ രക്ഷിക്കുവാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ ദൗത്യത്തിന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പൂർണ പിന്തുണ വാ​ഗ്​ദാനം ചെയ്തു. ദൗത്യം പ്രഖ്യാപിച്ച...
- Advertisment -

Most Popular

- Advertisement -